മനാമ: ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് ആക്രമണത്തില്‍ ഐവൈസി ഇന്റര്‍നാഷണല്‍ പ്രതിഷേധിച്ചു. രാഷ്ട്രീയത്തിനതീതമായി ഷാഫി പറമ്പില്‍ എംപിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ജനകീയതയില്‍ വിളറിപൂണ്ട ഇടതു പക്ഷം പോലീസിനെ ഉപയോഗിച്ച് ആക്രമിച്ച് ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് ഐവൈസി ഇന്റര്‍നാഷണല്‍ പറഞ്ഞു.
ഷാഫി പറമ്പില്‍ എംപിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെയുള്ള ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നു എന്നും വരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ ജനത ഇതിന് കൃത്യമായ മറുപടി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
The post ഷാഫി പറമ്പില്‍ എംപിക്കെതിരെ പോലീസ് ആക്രമണം; ഐവൈസി ഇന്റര്‍നാഷണല്‍ പ്രതിഷേധിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.