• Tue. Apr 1st, 2025

24×7 Live News

Apdin News

ഷിഫ അല്‍ ജസീറ ആശുപത്രി ഇഫ്താര്‍ മീല്‍ വിതരണത്തിന് സമാപനം

Byadmin

Mar 30, 2025


 

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി സംഘടിപ്പിച്ച റമദാന്‍ ബ്ലസ്സിംഗ്സ് എന്ന ഇഫതാര്‍ മീല്‍ വിതരണ പരിപാടിക്ക് സമാപനം. റമദാന്റെ അവസാന ആഴ്ചയില്‍ ബഹ്റൈന്റെ വിവിധയിടങ്ങളിലായി ആയിരകണക്കിന് ഇഫ്താര്‍ ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്. പരിശുദ്ധ റമദാനില്‍ അശരണര്‍ക്ക് കൈതാങ്ങായി ഷിഫ അല്‍ ജസീറ സംഘടിപ്പിച്ചുവരുന്നതാണ് റമദാന്‍ ബ്ലസ്സിംഗ് ക്യാമ്പയ്ന്‍.

പാവപ്പെട്ടവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, വഴി യാത്രക്കാര്‍, ഡ്രൈവര്‍മാര്‍, കടകളിലെ ജോലിക്കാര്‍, കച്ചവടക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് ഇഫ്താര്‍ മീല്‍ എത്തിച്ചു.

ബാബ് അല്‍ ബഹ്റൈന്‍ പൊലിസ് സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇഫ്താര്‍ മീല്‍ വിതരണം ആരംഭിച്ചത്. തുടര്‍ ദിവസങ്ങളില്‍ മനാമ സൂഖ്, മനാമ അല്‍ ഹംറ, പൊലിസ് ഫോര്‍ട്ട് ഏരിയ, ഹംലയില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ പരിസരം, ഹമദ് ടൗണ്‍ സൂഖ്, ഇസാടൗണ്‍, ബുദയ്യ, ദുമിസ്താന്‍, ബുരി, മാല്‍ക്കിയ, ജിദാഫ്സ്, ഗുദൈബിയ, ഹൂറ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇഫ്താര്‍ മീല്‍ വിതരണം നടന്നു.

ഷിഫ അല്‍ ജസീറ ആശുപത്രിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇഫ്താര്‍ മീല്‍ വിതരണം. റമദാന്‍ അവസാനം വരെ തുടര്‍ന്ന പരിപാടിയിലായി പതിനായിരത്തിലേറെ ഇഫ്താര്‍ മീലുകള്‍ വിതരണം ചെയ്തു. ബഹ്റൈന്‍ പൊലിസ് സഹായത്തോടെയായിരുന്നു ക്യാമ്പയ്ന്‍.

വിവിധ ദിവസങ്ങളിലായി മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ്, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ സക്കീര്‍ ഹുസൈന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മൂസ അഹമ്മദ്, ഫിനാന്‍സ് മാനേജര്‍ കെഎം ഫൈസല്‍, പര്‍ച്ചേഴ്സ് മാനേജര്‍ ഷാഹിര്‍ എംവി, എച്ച്ആര്‍ മാനേജര്‍ ഷഹ്ഫാദ്, ബിഡിഎം സുല്‍ഫീക്കര്‍ കബീര്‍, ജനറല്‍ സൂപ്പര്‍വൈസര്‍ ഷാജി മന്‍സൂര്‍, ഫാര്‍മസി മാനേജര്‍ നൗഫല്‍ ടിസി, കമ്മ്യൂണിക്കേഷന്‍ മാനേജര്‍ അനസ്, ഷേര്‍ളിഷ് ലാല്‍ (മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍), മുഹമ്മദ് അനസ് (മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്), നസീര്‍ (ഡിജിറ്റല്‍ ഡിസൈന്‍ ഹെഡ്), പി സാദിഖ് (ഇന്‍ഷൂറന്‍സ് കോര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ നേതത്വം നല്‍കി.

By admin