• Sun. Apr 20th, 2025

24×7 Live News

Apdin News

ഷൈൻ ടോം ചാക്കോ വീണ്ടും ഹാജരാകണം; വീണ്ടും നോട്ടീസ് നൽകി

Byadmin

Apr 20, 2025





സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയ നടൻ ഷൈൻ ടോം ചാക്കോയോട് വീണ്ടും ഹാജരാകണമെന്ന് പൊലീസ്. തിങ്കളാഴ്ച ഹാജരാകണമെന്നാണ് നിർദേശം. ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കൂട്ടുപ്രതി അഹമ്മദ് മുർഷിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് പ്രതികളേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു.

ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഗൂഢാലോചന കുറ്റവും ചുമത്തി. കൂട്ടുകാരനുമായി മുറിയെടുത്തത് മയക്കുമരുന്ന് ഉപയോഗിക്കാനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം, ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അന്നത്തെ ദിവസം ഉപയോഗിച്ചിട്ടില്ലെന്നാണ് മൊഴി. ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമാണെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പ് കൂത്താട്ടുകുളത്തെ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായും മൊഴിയിൽ പറയുന്നു. നടന്റെ മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതും പരിശോധനയ്ക്ക് വിധേയമാക്കും.



By admin