താര സംഘടനയായ ‘അമ്മ’യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും കുറിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. മമ്മൂട്ടി ഇക്കുറി വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. ഇതാദ്യമായി അമ്മയുടെ തലപ്പത്തേയ്ക്ക് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രത്യേകതയുണ്ട്. വാശിയേറിയ തിരഞ്ഞെടുപ്പിന് ഒടുവില്‍ ദേവനെ 27 വോട്ടിന് തോല്‍പ്പിച്ച് ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. 57 വോട്ടിനാണ് രവീന്ദ്രനെ തോല്‍പ്പിച്ചത്. […]
‘സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയട്ടെ’; ‘അമ്മ’ നേതൃത്വത്തിന് ആശംസകളുമായി മമ്മൂട്ടി
