• Sat. Jan 4th, 2025

24×7 Live News

Apdin News

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ കേരളത്തിലെത്തി; സത്യപ്രതിജ്ഞ നാളെ

Byadmin

Jan 1, 2025





നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ എ എൻ ഷസീറും മന്ത്രിമാരും ചേർന്ന് രാജേന്ദ്ര വിശ്വനാഥ് അർലേകറെ സ്വീകരിച്ചു.

നാളെ രാവിലെ 10.30 നു രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലികൊടുക്കും. സർക്കാരുമായി നിരന്തരം കൊമ്പുകോർത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവർണർ ഏതു സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്.

രാവിലെ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി ഗോവ രാജ്ഭവനിൽ രാജേന്ദ്ര അർലേകർ കൂടിക്കാഴ്ച നടത്തി. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍,മന്ത്രി എന്നീ നിലകളില്‍ പ്രവർത്തിച്ചു.രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.



By admin