• Wed. Sep 24th, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍; വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കും

Byadmin

Sep 24, 2025


സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടക്കും. വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറുമായി എ ഷാജഹാന്‍ കൂടിക്കാഴ്ച നടത്തി.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ നടക്കുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ കമ്മിഷന്‍ പൂര്‍ത്തിയാക്കി വരികയാണ് – എ ഷാജഹാന്‍ പറഞ്ഞു.

കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കുമെന്നും സൂചനയുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ കമ്മീഷന്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കത്ത് നല്‍കിയത്. പിന്നാലെ ഇന്ന് കൂടിക്കാഴ്ചയും നടത്തി.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരിഷ്‌കരണം നീട്ടുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും തദ്ദേശ തിരഞ്ഞെടുപ്പിനും ഒരേ സംവിധാനം തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോള്‍ പരിഷ്‌കരണ നടപടികള്‍. തുടങ്ങിയാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് താളം തെറ്റുമെന്നാണ് വിലയിരുത്തല്‍.

By admin