• Tue. Nov 11th, 2025

24×7 Live News

Apdin News

‘സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചു’; മന്ത്രി വി ശിവൻകുട്ടി

Byadmin

Nov 11, 2025


പി എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പദ്ധതി മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ അറിയിച്ചു. സബ് കമ്മിറ്റി റിപ്പോർട്ട്‌ വന്ന ശേഷമേ രേഖമൂലം കത്തയക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. വിവരം അറിയിച്ചപ്പോൾ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ പ്രതികരിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു. എസ് എസ് കെ ഫണ്ട്‌ കിട്ടാനുള്ളത് സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. 1066 കോടി രൂപ ഒറ്റ തവണയായി തരണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി അനുഭവപൂർവമായ നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജൻ ധൻ ഹോസ്റ്റലുകൾക്ക് ഉള്ള ആറ് കോടി രൂപയും മറ്റു ഹോസ്റ്റലുകളുടെ നവീകരണത്തിനായുള്ള മൂന്ന് കോടി രൂപയും അടിയന്തരമായി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.

അതേസമയം വന്ദേഭാരത് ട്രെയിനിൽ കുട്ടികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിച്ച വീഡിയോ ദക്ഷിണ റെയിൽവേ പേജിൽ പങ്കുവച്ചതിൽ സംഭവത്തിൽ അടിയന്തിര ഇടപെടൽ തേടി കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. അന്വേഷണം നടത്തണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിബിഎസ്ഇ സ്കൂളുകൾക്ക് അംഗീകാരം കിട്ടണമെങ്കിൽ സംസ്ഥാനത്തിന്റെ അംഗീകാരം വേണം. എൻഒസി ഏത് സമയം വേണമെങ്കിലും റദ്ദാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. എല്ലാ കുട്ടികളും അംഗീകരിക്കുന്ന പാട്ടുകളെ പാടാൻ പാടുള്ളു. എൻഎസ്എസിന്റെ ഗാനം അംഗീകരിക്കപ്പെട്ടതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

By admin