• Tue. Dec 24th, 2024

24×7 Live News

Apdin News

സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് യുഎഇ | Pravasi | Deshabhimani

Byadmin

Dec 24, 2024



ദുബായ് > വിദ്യാര്‍ഥികളുടെ വാര്‍ഷിക സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ ഭരണകൂടം. പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വിദ്യാര്‍ഥികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനുള്ള വിശദമായ ഘട്ടങ്ങള്‍ മന്ത്രാലയം വിവരിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ബാധകമാവുന്ന രീതിയിലാണ് പുതിയ സ്‌കൂള്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. യുഎഇയിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ബാധകമാവുന്ന രീതിയിലാണ് പുതിയ സ്‌കൂള്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണ ശ്രമങ്ങള്‍ ഏകീകരിക്കുന്നതിനും യുഎഇയിലെ യുവാക്കള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനുമായി നാഷണല്‍ സ്‌കൂള്‍ ഹെല്‍ത്ത് സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യം, വളര്‍ച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌ക്രീനിങ്ങിൻ്റെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മുന്‍കൂട്ടിയുള്ള ഇടപെടലും പിന്തുണയും നല്‍കാന്‍ ഇത് സഹായകമാവുമെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വിദ്യാര്‍ഥികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനുള്ള വിശദമായ ഘട്ടങ്ങള്‍ മന്ത്രാലയം വിവരിക്കുന്നുണ്ട്.

– വാര്‍ഷിക സ്‌കൂള്‍ ആരോഗ്യ പരിശോധന നടത്തല്‍.

– ഓരോ വിദ്യാർഥിയുടെയും മെഡിക്കല്‍ ചരിത്രം അപ്‌ഡേറ്റ് ചെയ്യല്‍

– ഉയരം, ഭാരം, ബോഡിമാസ് ഇന്‍ഡക്‌സ് തുടങ്ങിയ വളര്‍ച്ചാ സൂചകങ്ങള്‍ വിലയിരുത്തല്‍

– വിഷന്‍ സ്‌ക്രീനിങ് അഥവാ നേത്രപരിശോധന

– ദേശീയ പ്രതിരോധ പദ്ധതി പ്രകാരം വാക്‌സിനേഷന്‍ സ്റ്റാറ്റസിന്റെ അവലോകനം.

ഇതിനു പുറമെ സമഗ്രമായ ശാരീരിക വിലയിരുത്തലുകള്‍ നട്ടെല്ലിനെ ബാധിക്കുന്ന സ്‌കോളിയോസിസ് കണ്ടെത്തല്‍, കേള്‍വി പരിശോധന, ദന്താരോഗ്യ പരിശോധനകള്‍, മാനസികവും പെരുമാറ്റ സംബന്ധവുമായ ആരോഗ്യ വിലയിരുത്തലുകള്‍, 10 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികളുടെ പുകവലി ശീലങ്ങള്‍ നിരീക്ഷിക്കല്‍ തുടങ്ങിയവയും സ്ക്രീനിങ്ങിൻ്റെ ഭാഗമായി വിലയിരുത്തും. വ്യത്യസ്ത പ്രായത്തിലുള്ള വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ബോധവല്‍ക്കരണ പരമ്പരയും ഗൈഡ് അവതരിപ്പിക്കുന്നു.

പൊതു, സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആരോഗ്യ പരിശോധന ഫലങ്ങളുടെ വിശ്വസനീയമായ ദേശീയ ഡാറ്റാബേസ് നിര്‍മിക്കാനും ഈ സംരംഭം പദ്ധതിയിടുന്നുണ്ട്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin