• Mon. Apr 27th, 2026

24×7 Live News

Apdin News

സലാം കോറോത്തിന് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

Byadmin

Apr 27, 2026


മനാമ: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സലാം കോറോത്തിന് ജില്ലാ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ-ജില്ലാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ബഹ്റൈനിലെ വിവിധ സന്നദ്ധ-സാംസ്‌കാരിക മേഖലകളിൽ സലാം കോറോത്ത് നടത്തിയ സജീവമായ ഇടപെടലുകളെ യോഗം പ്രശംസിച്ചു. ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് പനായി അധ്യക്ഷത വഹിച്ച ചടങ്ങ് ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ഷമീം കെ.സി മുഖ്യപ്രഭാഷണം നടത്തി.

ദേശീയ നേതാക്കളായ ഗിരീഷ് കാളിയത്ത്, പ്രദീപ് പി.കെ മേപ്പയ്യൂർ, രഞ്ജൻ കച്ചേരി, കെ.പി കുഞ്ഞമ്മദ് ചെക്യാട് എന്നിവരും ജില്ലാ നേതാക്കളായ രവി പേരാമ്പ്ര, സുബിനാസ് കിട്ടു, അഷ്റഫ് പുതിയപാലം, സുരേഷ് പി.പി എന്നിവരും ആശംസകൾ നേർന്നു. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് റഷീദ് മുയിപ്പോത്ത്, ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈജാസ് ആലോക്കാട്ടിൽ, കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ബിജു കൊയിലാണ്ടി എന്നിവർ സലാം കോറോത്തുമായുള്ള പ്രവാസകാല അനുഭവങ്ങൾ പങ്കുവെച്ചു.

പരിപാടികൾക്ക് തസ്തക്കീർ, അബ്ദുൾ റഷീദ് പി.വി, സുരേഷ് പാലേരി, നൗഷാദ് ചങ്ങരോത്ത്, അസീസ് പേരാമ്പ്ര, ജയകൃഷ്ണൻ കോട്ടൂർ എന്നിവർ നേതൃത്വം നൽകി. സലാം കോറോത്തിന് ജില്ലാ കമ്മിറ്റിയുടെയും പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെയും വകയായി മൊമെന്റോ നൽകി ആദരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് കക്കയം സ്വാഗതവും വാജിദ് എം നന്ദിയും രേഖപ്പെടുത്തി.

The post സലാം കോറോത്തിന് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin