• Fri. May 16th, 2025

24×7 Live News

Apdin News

സാമന്ത സംവിധായകനുമായി പ്രണയത്തിൽ; ലിവിങ് ടുഗെദറിനൊരുങ്ങി താരം

Byadmin

May 15, 2025





ന്യൂഡൽഹി: തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന്‍റെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. വിവാദങ്ങൾക്കൊടുവിൽ സാമന്ത വീണ്ടും പ്രണയത്തിലായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ രാജ് നിധിമോരുവുമായാണ് സാമന്ത പ്രണയത്തിലായിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ രാജിനൊപ്പം വളരെ അടുപ്പത്തോടെയുള്ള ഒരു സെൽഫിയും സാമന്ത പങ്കു വച്ചിരുന്നു.

ഇപ്പോൾ ലിവിങ് ടുഗദറിന് ഒരുങ്ങുകയാണ് ഇരുവരും. ഫാമിലി മാനിലൂടെ സാമന്തയെ ബോളിവുഡിലെത്തിച്ചത് രാജായിരുന്നു. പിന്നീട് ഫാമിലി മാൻ 2ലും സാമന്ത അഭിനയിച്ചു. സിറ്റഡലിൽ‌ ഒരുമിച്ച് വർക് ചെയ്യുന്നതിനിടെയാണ് സാമന്തയും രാജും അടുത്തത്. 2015ൽ സിനിമാ ഇൻഡസ്ട്രിയിൽ നിറഞ്ഞു നിൽക്കുന്ന ശ്യാമിലി ഡേയെ വിവാഹം കഴിച്ച രാജ് 2022ൽ വിവാഹമോചനം നേടിയിരുന്നു.

നാഗചൈതന്യയുമായി പ്രണയിച്ച് വിവാഹം കഴിച്ച സാമന്ത 2021ലാണ് വിവാഹമോചിതയായത്. പിന്നീട് 2024ൽ നാഗചൈതന്യ ശോഭിത ധുലിപാലയെ വിവാഹം കഴിച്ചു.



By admin