• Thu. Feb 26th, 2026

24×7 Live News

Apdin News

സാമൂഹിക പ്രവർത്തകരുടെ ഒത്തു ചേരലായി ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ ‘സൗഹൃദ ഇഫ്​താർ സംഗമം’

Byadmin

Feb 26, 2026


മനാമ: ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സൗഹൃദ ഇഫ്​താർ സംഗമം മത, സാമൂഹിക, സാംസ്​കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരുടെ ഒത്തു ചേരലായി. മുഹറഖിലെ അൽ ഇസ്​ലാഹ്​ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്​താർ സംഗമത്തിൽ പ്രസിഡന്‍റ്​ സുബൈർ എം.എം അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രമുഖ പണ്ഡിതനും സോഷ്യൽ ആക്​റ്റിവിസ്​റ്റുമായ ടി. മുഹമ്മദ്​ വേളം റമദാൻ സന്ദേശം നൽകി. പ്രളയവും മഹാമാരികളും ഉൾപ്പെടെ അനവധിയായ ദുരന്ത സന്ദർഭങ്ങളിൽ വിസ്മയാവഹമായ ഐക്യം കൊണ്ട് അത്ഭുതപ്പെടുത്തിയവരാണ് നമ്മൾ മലയാളികൾ, കേവല രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി നമ്മുടെ ഐക്യത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ, ‘കേരള സ്റ്റോറികൾ’ പോലെയുള്ളവയെ നാം തിരിച്ചറിയേണ്ടതുണ്ട്. ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ നാം അകറ്റി നിർത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ബഹ്​​റൈൻ കേരളീയ സമാജം പ്രസിഡന്‍റ്​ പി.വി രാധാകൃഷ്​ണ പിള്ള, സെക്രട്ടറി വർഗീസ്​ കാരക്കൽ, ഇന്ത്യൻ സ്​കൂൾ സെക്രട്ടറി രാജ പാണ്ഡ്യൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, സെന്‍റ്​ പോൾ മാർത്തോമ പാരിഷ്​ വികാരി ഫാ. അനീഷ്​ സാമുവൽ, സാമൂഹിക, സാംസ്​കാരിക മേഖലയിലെ പ്രമുഖരായ ഡോ. ബാബു രാമചന്ദ്രൻ, ഡോ. പി.വി ചെറിയാൻ, ഡോ. ഫൈസൽ, രാജു കല്ലുംപുറം, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ബിനു കുന്നന്താനം, ​സേവി മാത്തുണ്ണി, ഡി. കൃഷ്​ണ കുമാർ, സനീഷ്​ കൂറുമുള്ളിൽ, എസ്​.വി ബഷീർ, ബഷീർ അമ്പലായി, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, പങ്കജ്​ നല്ലൂർ, എബ്രഹാം ജോൺ, ഫ്രാൻസിസ് കൈതാരത്ത്​, നജീബ്​ കടലായി, നിയാസ്​ കണ്ണിയൻ, ഇ.വി രാജീവ്​, രാജീവ്​ വെള്ളിക്കോത്ത്​, ബിജു ജോർജ്​, ജയ ശങ്കർ, ജ്യോതി മേനോൻ, അമീർ, നിസാർ കുന്നം കുളത്തിങ്കൽ, സിറാജ്​ പള്ളിക്കര, പ്രദീപ്​ പുറവങ്കര, ചന്ദ്രബോസ്​, റിച്ചി കളത്തുരേത്ത്​, ഷഫീഖ്​ സൈഫുദ്ദീൻ, സിബിൻ സലീം, ഗഫൂർ കൈപ്പമംഗലം, എൻ.കെ വീരമണി, സത്യൻ പേരാ​മ്പ്ര, ഷാഫി, ശറഫുദ്ദീൻ വളപട്ടണം, യു.കെ അനിൽ കുമാർ, അഡ്വ. മാധവൻ കല്ലത്ത്​, ഫൈസൽ പട്ടാണ്ടി, കാസിം പാടകത്തായിൽ, ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, സയ്യിദ്​ ഹനീഫ്​, സുനിൽ ബാബു, നൗഷാദ്​ മഞ്ഞപ്പാറ, കെ.ടി സലീം, ഇ.എ സലീം, സലീം അബൂതാലിബ്​, സലീം തയ്യിൽ, മനോജ്​ വടകര, അബ്​ദുറഹ്​മാൻ അസീൽ, നിസാർ ഉസ്​മാൻ, നിസാർ കൊല്ലം, ജേക്കബ്​ തേക്കുതോട്​, അനസ്​ റഹീം, അജിത്​ കുമാർ കണ്ണൂർ, റഫീഖ്​ അബ്​ദുല്ല, അബ്​ദുൽ കാദർ മറാസീൽ, സലീം ന​മ്പ്ര, റിയാസ്​ കല്ലമ്പലം, അൻവർ കണ്ണൂർ, ഫിറോസ്​ തിരുവത്ര, ഫാസിൽ വ​ട്ടോളി, ശമീം, ലത്തീഫ്​ കോളിക്കൽ, സൈഫുല്ല കാസിം, മൻഷീർ, അരുൾദാസ് തോമസ്, റഷീദ്​ മാഹി, ബാബു കുഞ്ഞിരാമൻ, അജി പി. ജോയ്​, ശിവദാസ്, തോമസ് ഫിലിപ്, ഹുസൈൻ വയനാട്​, അമൽ ദേവ്​, കമാൽ മുഹ്​യുദ്ദീൻ, സൽമാനുൽ ഫാരിസ്​, ഷെഫി ഷാജഹാൻ, റംഷാദ്​ അയിലക്കാട്​, സയ്യിദ്​ ഹനീഫ്​, അൻവർ നിലമ്പൂർ, ഷമീർ പൊട്ടച്ചോല, ഷിബു പത്തനംതിട്ട, റഷീദ്​ വെളിയ​ങ്കോട്​, പി.വി സിദ്ദീഖ്​, മണിക്കുട്ടൻ, സക്കീർ ഹുസൈൻ കാവുങ്കൽ, ബദ്​റുദ്ദീൻ പൂവാർ, അജ്​മൽ ശറഫുദ്ദീൻ, ജോഷി ​ജോസഫ്​, ജ്യോതിഷ്​ പണിക്കർ, മുജീബ് മാഹി, രാജീവ്​ നാവായിക്കുളം, അജയ് കൃഷ്ണൻ, ഷാനിൽ, റഷീദ്, ഫായിസ് അബൂബക്കർ, റിയാസ്, ഹനീഫ, ജയ്​ഫർ മൈദാനി, ഡോ. ബിന്ദു നായർ, രാജി ഉണ്ണികൃഷ്ണൻ, മാഹിറ, റീജ നൂറുദ്ദീൻ, ഷബിനി വാസുദേവ്​, നിർമല, മോഹിനി തോമസ്, ജയ രവികുമാർ, ഹേമ വിശ്വം, സബീന കാദർ, ശംല ശരീഫ്, സാജിദ സലീം, അനസ്​ കാഞ്ഞിരപ്പള്ളി, പി.എസ്.എം ശരീഫ്, ശാഹുൽ ഹമീദ്​ പി, ഇ.കെ സലീം, ഇർഷാദ്​ കുഞ്ഞിക്കനി, സിറാജ് കിഴുപ്പിള്ളിക്കര, ലത്തീഫ് കടമേരി തുടങ്ങിയവർ ഇഫ്​താർ സംഗമത്തിൽ പ​ങ്കെടുത്തു.

ജന.സെക്രട്ടറി മുഹമ്മദ്​ മുഹ്​യുദ്ദീൻ സ്വാഗതമാശംസിച്ച പരിപാടിയിൽ പി.ആർ​ സെക്രട്ടറി ഗഫൂർ മൂക്കുതല നന്ദി പ്രകാശിപ്പിച്ചു. എ.എം ഷാനവാസ്​ പരിപാടി നിയന്ത്രിച്ചു. വൈസ്​ പ്രസിഡന്‍റുമാരായ സഈദ്​ റമദാൻ നദ്​വി, ജമാൽ നദ്​വി, അസി. ​ജനറൽ സെ​ക്രട്ടറി സക്കീർ ഹുസൈൻ, കേന്ദ്ര സമിതി അംഗങ്ങളായ വി. അബ്​ദുൽ ജലീൽ, മുഹമ്മദ്​ ഷാജി, അനീസ്​ വി.കെ, സജീബ്​, ജാസിർ പി.പി, മൂസ കെ ഹസൻ, അബ്​ദുൽ ഹഖ്​, ശമീം ജൗദർ, ശുഐബ്​, അലി അശ്​റഫ്​, അലി അൽത്താഫ്​, ഇജാസ് മൂഴിക്കൽ, വി.കെ അബ്​ദുൽ ജലീൽ, ശൗക്കത്തലി കെ, അബ്ദു റഊഫ്, ഖാലിദ്​ കണ്ണൂർ, ഷാക്കിർ കെ.സി, സലാഹുദ്ദീൻ കെ, റഷീദ സുബൈർ, ഫാത്തിമ സാലിഹ്​, ഷൈമില നൗഫൽ, ജമീല അബ്ദുറഹ് മാൻ എന്നിവർ പരിപാടിക്ക്​ നേതൃത്വം നൽകി.

 

By admin