Posted By: Nri Malayalee
January 24, 2025
സ്വന്തം ലേഖകൻ: സാമ്പത്തികപ്രയാസം നേരിടുന്നവർക്കു കേസ് ഫയൽ ചെയ്യാൻ സൗജന്യമായി നിയമോപദേശം നൽകുമെന്ന് ദുബായ് കോടതി അറിയിച്ചു. ദുബായിലെ അംഗീകൃത നിയമസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു അഭിഭാഷകനോ നിയമോപദേഷ്ടാവോ ആണ് ഉപഭോക്താവിനു 30 മുതൽ 60 മിനിറ്റ് വരെ സൗജന്യ സേവനം നൽകുക. ദുബായ് കോടതി അവതരിപ്പിക്കുന്ന ‘ഷൂര്‍’ പ്രോഗ്രാം വഴിയാണ് സേവനം.
ആ സേവനം നേരിട്ടോ ഫോണിലൂടെയോ സ്വീകരിക്കാവുന്നതാണ്. എന്നാൽ, ഒരു കേസിൽ ഒരിക്കൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. ദുബായ് കോടതിയുടെ ഷൂർ പദ്ധതിപ്രകാരമാണു സൗജന്യ നിയമോപദേശം നൽകുന്നത്. വ്യത്യസ്ത കേസുകളിൽ അതതു സ്പെഷലിസ്റ്റുകളുടെ സഹായം ആവശ്യമുള്ളതിനാലാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് കോടതി വ്യക്തമാക്കി.
എന്താണ് ഷൂര്‍ പദ്ധതിയെന്ന് വിശദമായി അറിയാം. സ്വയം സന്നദ്ധരായി രംഗത്ത് വരുന്ന യുഎഇയിലെ വിവിധ സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിശ്ചിത സമയം സൗജന്യ നിയമോപദേശം നല്‍കുന്നതിനായി മാറ്റിവെക്കും. ദുബായ് കോടതികളിലെ ലിറ്റിഗൻ്റ് ഗൈഡൻസ് ഡിവിഷനാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. അര്‍ഹരായ വ്യക്തികളെയും നിയമ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇവര്‍ക്കാണുള്ളത്.