• Sun. May 18th, 2025

24×7 Live News

Apdin News

സിഐഎസ്എഫുകാര്‍ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ്; ആഭ്യന്തര അന്വേഷണം ആരംഭിച്ചു

Byadmin

May 17, 2025





കൊച്ചി: നെടുമ്പാശേരിയില്‍ ഐവിന്‍ ജിജോയെ സിഐഎസ്എഫുകാര്‍ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സിഐഎസ്എഫ് ഡിഐജി ആര്‍ പൊന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം കേസിൽ പ്രതികൾക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. കഴിഞ്ഞ ദിവസം രാത്രിയിലാണ് വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ(24) സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമായിരുന്നു സംംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ(24) സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമായിരുന്നു സംംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സി ഐ എസ് എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു.

സംഭവത്തില്‍ പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി വിനയ്കുമാര്‍ ദാസ്, രണ്ടാം പ്രതി മോഹന്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. കൊല്ലാന്‍ വേണ്ടിയാണ് കാറടിപ്പിച്ചത് എന്നാണ് റിമാന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്. കാറിനടിയില്‍പ്പെട്ട ഐവിന്‍ ജിജോയെ 30 മീറ്ററില്‍ അധികമാണ് വലിച്ചിഴച്ചത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ശിക്ഷ കടുപ്പിക്കണം എന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ കോടതി പരിസരത്ത് യൂത്ത് കോണ്‍ഗ്രസിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ പ്രതിഷേധം ഉണ്ടായിരുന്നു.

വാഹനം തട്ടിയതിന് പിന്നാലെ ഐവിനെ മര്‍ദിച്ചെന്നും ഐവിന്‍ ഇക്കാര്യം വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചതെന്ന് രണ്ടാം പ്രതി മോഹന്‍ മൊഴി നല്‍കി. അതേസമയം, മരിച്ച ഐവിന്റെ മൃതദേഹം ഇന്നലെ ഉച്ചക്ക് നെടുമ്പാശ്ശേരിയിലെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.



By admin