മനാമ: രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. സിത്രയ്ക്ക് സമീപം ഷെയ്ഖ് ജാബര്‍ അല്‍-അഹ്‌മദ് അല്‍-സബാഹ് സ്ട്രീറ്റിലാണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തില്‍ ഒരു വാഹനം നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്ക് മറിഞ്ഞു. പരിക്കേറ്റ ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
The post സിത്രയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികള്‍ക്ക് പരിക്ക് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.