• Sun. Sep 13th, 2026

24×7 Live News

Apdin News

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

Byadmin

Sep 12, 2026


തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതിയ പ്രസിഡന്റായി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ സിന ദിവാകർ തെരഞ്ഞെടുക്കപ്പെട്ടു. വയനാട് അസിസ്റ്റന്റ് പബ്ലിക് പ്രോസികൂട്ടർ അനീഷ് ജോസഫ് ആണ് പുതിയ ജനറൽ സെക്രട്ടറി.

കേരള ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ്, അനീഷ് എം.ഡി. യോഗം ഉദ്ഘാടനം ചെയ്തു. ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായി പി. ശ്രീകുമാർ, ഡോ. രഞ്ജന കെ.സി. പ്രവീൺകുമാർ വി.പി. എന്നിവരേയും സെക്രട്ടറിമാരായി ആർ. രാജേഷ്, സിനി ബെൻ, നമിത ജാതവേദൻ എന്നിവരെയും ട്രഷറർ ആയി ഷാജഹാൻ കെ. എസിനേയും യോഗം തെരഞ്ഞെടുത്തു.

By admin