• Thu. Mar 6th, 2025

24×7 Live News

Apdin News

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറി

Byadmin

Mar 5, 2025





കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനത്ത്‌ കൊടിയേറി. ദീപശിഖാ പതാക ജാഥ, കൊടിമര ജാഥ എന്നിവ ആശ്രാമം മൈതാനിയിൽ സംഗമിച്ചതോടെയാണ്, സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറ്റിയത്.

സ്വാഗത സംഘം ചെയർമാൻ കെ.എൻ. ബാലഗോപാൽ പാതാക ഉയർത്തി. കൊടിമരം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഏറ്റുവാങ്ങി. പതാക കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയും ദീപശിഖ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി.രാമകൃഷ്ണൻ എന്നിവരും ഏറ്റുവാങ്ങി.

മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 9 വരെയാണ്‌ സംസ്ഥാന സമ്മേളനം. വ്യാഴാഴ്ച കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനത്തിന്‍റെ അവസാന ദിനമായ 9ന് രണ്ടര ലക്ഷം പേർ അണിനിരക്കുന്ന റാലിയും നടക്കും.



By admin