• Mon. Sep 15th, 2025

24×7 Live News

Apdin News

സിപി രാധാകൃഷ്ണൻ പുതിയ ഉപരാഷ്ട്രപതി

Byadmin

Sep 15, 2025


എൻഡിഎ സ്ഥാനാർഥി സിപി രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതി. 452 വോട്ടുകളാണ് സിപി രാധാകൃഷ്ണൻ നേടിയത്. ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി സുദർശൻ റെഡ്ഢി 300 വോട്ടുകളാണ് ലഭിച്ചത്. 752 സാധുവായ വോട്ടുകൾ. 767 വോട്ടുകൾ പോൾ ചെയ്യപ്പെട്ടത്. 427 വോട്ടുകൾ നേടുമെന്നായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാൽ‌ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ എൻഡിഎ സ്ഥാനാർഥിയ്ക്ക് ലഭിച്ചു. 19 പേർ NDA സ്ഥാനാർഥിക്കു അനുകൂലമായി ക്രോസ് വോട്ട് ചെയ്തു.

ആർഎസ്എസിലൂടെ ആയിരുന്നു സി പി രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായും കേരളത്തിന്റെ പ്രഭാരിയായും ചുമതല വഹിച്ചിട്ടുണ്ട്. രണ്ടുതവണ കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജാർഖണ്ഡ് പുതുച്ചേരി തെലങ്കാന ഗവർണർ പദവികളും വഹിച്ചിരുന്നു.

By admin