• Sat. Feb 22nd, 2025

24×7 Live News

Apdin News

സിവില്‍-വാണിജ്യ, പാപ്പരത്ത നിയമ ഭേദഗതിക്ക് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം; ജയില്‍ ശിക്ഷ വീണ്ടും – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 21, 2025


Posted By: Nri Malayalee
February 20, 2025

സ്വന്തം ലേഖകൻ: രാജ്യത്തെ സിവില്‍-വാണിജ്യ നടപടിക്രമത്തിലും, പാപ്പരത്ത നിയമത്തിലെ ചില പ്രധാന വ്യവസ്ഥകളുടെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍സബാഹിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നീതിന്യായ വകുപ്പ് മന്ത്രി നാസര്‍ അല്‍ സുമൈത്ത് ആണ് ഭേദഗതികള്‍ മന്ത്രിസഭയില്‍ വച്ചത്.

സിവില്‍-വാണിജ്യ നിയമം 1980 നമ്പര്‍ 38 ആണ് ഭേദഗതി ചെയ്തത്. സാമ്പത്തികമായി ഭദ്രത ഉള്ളവരും എന്നാല്‍ കടബാധ്യത തീര്‍ക്കാന്‍ വൈമനസ്യം കാണിക്കുന്നതു വഴി കിട്ടാക്കടം വര്‍ധിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. കുറ്റവാളിയായ കടക്കാരെ അറസ്റ്റ് ചെയ്ത തടവിലാക്കുന്ന നിയമം പുനസ്ഥാപിക്കും.

എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിസ്‌ട്രേഷന്‍ അതോറിറ്റി ആവശ്യപ്പെടുന്ന മുറയ്ക്ക് സാമ്പത്തിക വെളിപ്പെടുത്തലുകള്‍ നടത്തണം. പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ ക്രെഡിറ്റ് ബ്യൂറോയ്ക്ക് കൈമാറും. എന്നാല്‍ ഗര്‍ഭിണികള്‍, ആരോഗ്യപരമായ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ എന്നിവര്‍ക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇളവ് അനുവദിക്കും.

സാമ്പത്തികശേഷി അനുസരിച്ച് കടം തവണകളായി തിരിച്ചടയ്ക്കാന്‍ അനുവദിക്കും. ഇത്തരം കുറ്റങ്ങള്‍ കുറയ്ക്കാന്‍ പരമാവധി ശിക്ഷയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേസില്‍ ശിക്ഷക്കുന്നവരെ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് ഒപ്പം ആയിരിക്കില്ല പാര്‍പ്പിക്കുന്നത്. പ്രത്യേക കേന്ദ്രങ്ങള്‍ ഇതിനായി ഒരുക്കും.

പാപ്പരത്ത നിയമം നമ്പര്‍ 71/2020-ലും ദേഭഗതി ചെയ്തിട്ടുണ്ട്. കടക്കാരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുന്ന സംവിധാനം പുനസ്ഥാപിക്കും. ഇത്തരക്കാരുടെ സ്വത്തുകള്‍ കണ്ടുകെട്ടും. അതുപോലെതന്നെ ശിക്ഷകള്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചു. ഇതുവഴി കിട്ടാക്കടം കൂടുന്നത് തടയുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ ദേശീയ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് കിട്ടാകടം കുറയ്ക്കുന്നതിനും ഉള്ള മാറ്റങ്ങള്‍ അനിവാര്യമാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി വ്യക്തമാക്കി.

By admin