മനാമ: ബഹ്‌റൈന്‍ പ്രവാസിയായ സുനില്‍ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോള്‍ ഗാനം ‘സുകൃത ജനനം’ റിലീസ് ചെയ്തു. ‘പുല്‍ക്കൂട്ടില്‍ പിറന്നൊരു പൈതല്‍’ എന്ന് തുടങ്ങുന്ന കരോള്‍ ഗാനം സുനില്‍ റാന്നി എന്ന യൂട്യൂബ് ചാനലില്‍ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.
ക്രിസ്മസ് കരോള്‍ സംഗീത ആല്‍ബം ഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് നടന്ന ക്രിസ്മസ് ആഘോഷത്തില്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരക്കലിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് റിലീസ് ചെയ്തു.
ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ക്ലബ്ബില്‍ നടന്ന റിലീസ് ചടങ്ങില്‍ ഇവന്റ് കോഡിനേറ്റര്‍ ബിനോജ് മാത്യു, ഇന്ത്യന്‍ ക്ലബ് ഭാരവാഹികള്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു.
എഴുത്തിലും കവിതയിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തി ഗാനരചനാ രംഗത്തേക്ക് കടക്കുന്ന സുനില്‍ തോമസ് റാന്നി എഴുതിയ ആദ്യ കരോള്‍ ഗാനം ആലപിച്ച് സംഗീതം കൊടുത്തിരിക്കുന്നത് സ്റ്റാന്‍ലി എബ്രഹാം റാന്നിയാണ്.
ഈ ഗാനത്തിന്റെ വീഡിയോ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ബോബി പുളിമൂട്ടില്‍ ആണ്.
The post ‘സുകൃത ജനനം’ ക്രിസ്മസ് ഗാനം റിലീസ് ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.