• Wed. Mar 26th, 2025 10:08:11 PM

24×7 Live News

Apdin News

സുശാന്ത് സിങ്ങിന്‍റേത് ആത്മഹത്യ തന്നെ; റിപ്പോർട്ട് സമർപ്പിച്ച് സിബിഐ

Byadmin

Mar 23, 2025





മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്‍റേത് ആത്മഹത്യയാണെന്ന് സിബിഐ റിപ്പോർട്ട്. നാല് വർഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ മുംബൈ കോടതിയിലാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്. സുശാന്തിനെ ആരെങ്കിലും ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്.

സുശാന്തിന്‍റെ പിതാവ് നടി റിയ ചക്രബർത്തിക്കെതിരേ യും റിയ സുശാന്തിന്‍റെ പിതാവിനെതിരേയും നൽകിയ രണ്ടു കേസുകളിലാണ് സിബിഐ അന്വേഷണം നടത്തിയിരുന്നത്.

2020 ജൂൺ 14 നാണ് സുശാന്തിന്‍റെ അപ്രതീക്ഷിത വിയോഗം ഉണ്ടായത്. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുയർന്നു വന്ന ലഹരി മരുന്നു കേസിൽ റിയ 28 ദിവസത്തോളം ജയിൽവാസവുമനുഭവിച്ചു. ഇപ്പോൾ എംടിവി റോഡീസ് കാം യാ കാണ്ട് എന്ന റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ് റിയ.



By admin