മനാമ: ബഹ്റൈനിലെ കലാസാംസ്‌കാരിക സംഘടനയായ സെവന്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം രാജ്യത്തിന്റെ 54-ാമത് ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബഹ്റൈന്റെ പൈതൃകത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും പതിറ്റാണ്ടുകളായി ഇന്ത്യന്‍ സമൂഹത്തിന് ഈ രാജ്യം നല്‍കുന്ന അംഗീകാരത്തെയും സുരക്ഷയെ സംബന്ധിച്ചും ജാതിമത ഭാഷാ വ്യത്യാസങ്ങള്‍ ഇല്ലാതെ ഇവിടുത്തെ ജനങ്ങളും ഭരണാധികാരികളും പ്രവാസികളോട് കാണിക്കുന്ന സ്‌നേഹവും കരുതലും സംബന്ധിച്ചും യോഗത്തില്‍ പങ്കെടുത്തവര്‍ സംസാരിച്ചു.
പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ ആക്ടിംഗ് സെക്രട്ടറി ജയേഷ് താന്നിക്കല്‍ സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ബിജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സെവന്‍ ആര്‍ട്‌സ് ചെയര്‍മാന്‍ മനോജ് മയ്യന്നൂര്‍, സാമൂഹിക പ്രവര്‍ത്തകനായ ഇവി രാജീവന്‍, സോവിച്ചന്‍ ചേനാട്ടുശ്ശേരി, അബ്ദുല്‍ മന്‍ഷീര്‍, സയ്യിദ് ഹനീഫ്, ജ്യോതിഷ് പണിക്കര്‍, ഡോ. ശ്രീദേവി, വിസി ഗോപാലന്‍, അജിത് കുമാര്‍, സല്‍മാന്‍ ഫാരിസ്, എബി തോമസ്, മനോജ് പീലിക്കോട്, വിപിന്‍ മാടത്തേത്, ബോബി പുളിമൂട്ടില്‍, അന്‍വര്‍ നിലമ്പൂര്‍, സുഭാഷ് അങ്ങാടിക്കല്‍, ഷമീര്‍ സലിം, സിബി അടൂര്‍, വിനോദ് ആറ്റിങ്ങല്‍, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ചു സന്തോഷ്, കോഡിനേറ്റര്‍ മുബീന മന്‍ഷീര്‍, എന്റര്‍ടൈന്‍മെന്റ് ജോയിന്‍ സെക്രട്ടറി അഞ്ജന വിനീഷ്, ദീപ്തി റിജോയ്, സുനി ഫിലിപ്പ്, ഷൈജു ഓലഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
The post സെവന്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം ബഹ്റൈന്‍ ദേശീയദിനാഘോഷം സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.