• Mon. Jun 30th, 2025

24×7 Live News

Apdin News

സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനില്‍ കൂടുതല്‍ വിഹിതം നല്‍കിയത് പ്രവാസികള്‍

Byadmin

Jun 30, 2025


 

മനാമ: ഈ വര്‍ഷം ആദ്യപാദത്തില്‍ ബഹ്‌റൈനിലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനില്‍ (എസ്‌ഐഒ) ഏറ്റവും കൂടുതല്‍ വിഹിതം നല്‍കിയത് പ്രവാസികള്‍. വിവിധ സേവനങ്ങള്‍ നല്‍കുന്ന എസ്‌ഐഒയില്‍ 4,70,145 പ്രവാസികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത പൗരന്മാരുടെ എണ്ണം 155,596 ആണ്.

രജിസ്റ്റര്‍ ചെയ്ത പ്രവാസികളില്‍ 48,423 പേര്‍ സ്ത്രീകളാണ്. വിഹിതം അടച്ച പ്രവാസികളില്‍ 71 ശതമാനം (333,270) പേര്‍ പ്രതിമാസം 200 ദിനാറില്‍ താഴെ വരുമാനം നേടുന്നവരാണ്. 14 ശതമാനം (64,247) പേര്‍ 200 നും 399 നും ഇടയിലും എട്ടു ശതമാനം (36,843) പേര്‍ 400നും 599നും ഇടയിലും രണ്ടു ശതമാനം (9,851) പേര്‍ 600നും 799 ദിനാറിനും ഇടയില്‍ ശമ്പളം വാങ്ങുന്നവരാണ്. ഒരു ശതമാനം, 6503 പേരാണ് 800നും 999 ദിനാറിനും ഇടയില്‍ ശമ്പളം വാങ്ങുന്നവരും ബാക്കി വരുന്ന നാലുശതമാനം (20,431) പേര്‍ 1,000 ദിനാറില്‍ കൂടുതല്‍ ശമ്പളം പ്രതിമാസം വാങ്ങുന്നവരാണ്.

30 മുതല്‍ 39 വരെ വയസ്സിനിടയിലുള്ള പ്രവാസികളാണ് സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇതില്‍ പങ്കാളികളായിട്ടുള്ളവര്‍. 2021 മുതല്‍ ബഹ്റൈനി അംഗങ്ങളുടെ എണ്ണത്തില്‍ ഏഴ് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വിഹിതം നല്‍കുന്നവരില്‍ 33 ശതമാനം പേര്‍ 1000 ദിനാറോ അതിലധികമോ വരുമാനം നേടുന്നവരാണ്. ഇതില്‍ 9021 സ്ത്രീകളും ഉള്‍പ്പെടുന്നു. 25 ശതമാനം പേര്‍ 600നും 799 ദിനാറിനും ഇടയില്‍ വരുമാനം നേടുന്നവരാണ്.

സ്വകാര്യമേഖലയില്‍ 35 ശതമാനം പേര്‍ 200നും 399 ദിനാറിനും ഇടയില്‍ വരുമാനം നേടുന്നവരാണ്. 21 ശതമാനം പേരാണ് 1000 ദിനാറോ അതിലധികമോ വരുമാനം നേടുന്നത്. പൊതു-സ്വകാര്യ മേഖലകളില്‍ 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ 1995 പേരാണുള്ളത്. ഇതില്‍ 431 സ്ത്രീകള്‍ ഉള്‍പ്പെടുന്നു.

ബഹ്റൈനി അംഗങ്ങളുടെ ശരാശരി പ്രതിമാസ ശമ്പളം 912 ദിനാറും ശരാശരി പ്രായം 36 വയസ്സുമാണ്. പെന്‍ഷന്‍കാരുടെ ശരാശരി ശമ്പളം 825 ദീനാറും ശരാശരി പ്രായം 58 വയസ്സുമാണ്. പൊതുമേഖലയില്‍ 36,608 ബഹ്റൈനി പെന്‍ഷന്‍കാരും സ്വകാര്യ മേഖലയില്‍ 48,254 പെന്‍ഷന്‍കാരുമുണ്ട്.1000 ദിനാറോ അതിലധികമോ പെന്‍ഷന്‍ ലഭിക്കുന്നവര്‍ 22,059 പേരാണ്. ഇതില്‍ 6389 സ്ത്രീകള്‍ ഉള്‍പ്പെടുന്നു.

The post സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനില്‍ കൂടുതല്‍ വിഹിതം നല്‍കിയത് പ്രവാസികള്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin