• Tue. Aug 26th, 2025

24×7 Live News

Apdin News

സോഷ്യൽ മീഡിയയിൽ കപ്പിൾ ഫോട്ടോസ് ഇടാത്തവരാണോ നിങ്ങൾ? അത്തരക്കാർ സന്തുഷ്ടരാണെന്ന് പഠനം

Byadmin

Aug 26, 2025





കപ്പിൾ ഫോട്ടോകളിട്ട് സോഷ്യൽ മീഡിയ നിറയ്ക്കുന്നവരൊന്ന് നിക്കണേ… അത് നോര്‍മലല്ലേ എന്നു ചോദിക്കാൻ വരട്ടെ. ഒന്നിച്ചുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ ഇട്ടില്ലെങ്കില്‍ അവര്‍ തമ്മില്‍ എന്തോ പ്രശ്‌നമുണ്ട് എന്നാരെങ്കിലും കരുതിയാലോ… എന്നു തോന്നുന്നവർക്കു കൂടി ഉള്ളതാണ് ഇത്. ഒന്നിച്ചുള്ള ഫോട്ടോസ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാത്ത കപ്പിള്‍സ് വളരെ ഹാപ്പിയായിട്ടുള്ളവരാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

തങ്ങളുടെ ലവ് ലൈഫ് പ്രൈവറ്റാക്കി വെയ്ക്കുന്നവര്‍ റിയല്‍ ലൈഫിൽ വളരെ ഹാപ്പിയാണെന്നും തങ്ങള്‍ ഒന്നിച്ചുള്ള നിമിഷങ്ങള്‍ ഏറെ എന്‍ജോയ് ചെയ്യുന്നവരാണെന്നുന്നുമാണ് കണ്ടെത്തല്‍. ലൈക്ക്‌സിനേയും കമന്റിനേയും ഒക്കെ പറ്റി ചിന്തിച്ച് ടെന്‍ഷന്‍ ആവാതെ അവര്‍ ഒന്നിച്ചുള്ള സമയം എങ്ങനെ നന്നായി ചെലവഴിക്കാം എന്നുമാത്രമേ ചിന്തിക്കുന്നുള്ളൂ. ലവ് ലൈഫ് പ്രൈവറ്റായി വെയ്ക്കുന്ന കപ്പിള്‍സിനിടയില്‍ നല്ല കമ്മ്യൂണിക്കേഷന്‍ നടക്കുന്നു, കൂടുതല്‍ അടുപ്പം തോന്നിക്കുന്നു അങ്ങനെ അവരുടെ ബന്ധം ദൃഢമാകുന്നു എന്നും പഠനത്തില്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയ്ക്ക് വേണ്ടി സമയം കളയാതെ അത് പങ്കാളിക്കൊപ്പം വിനിയോഗിക്കാം എന്ന് കരുതുന്നവരാണ് ഇത്തരക്കാരില്‍ നല്ലൊരു പങ്കും. അതേസമയം, സോഷ്യല്‍മീഡയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ മറ്റുള്ളവര്‍ മോശം കമന്റിടുമോയെന്നും അത് തങ്ങളുടെ ബന്ധത്തെ ബാധിക്കുമോയെന്നും കരുതി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാത്തവരുമുണ്ട്.



By admin