മനാമ: സാമൂതിരി ഗുരുവായൂരപ്പന് കോളേജ് കോഴിക്കോട് ബഹ്റൈന്‍-അലുംനി, ബഹ്റൈന്‍ കേരളീയ സമാജം ചിത്രകലാ ക്ലബ്ബുമായി സഹകരിച്ച് സ്ട്രീറ്റ് ആര്‍ട്ട് & ത്രീഡി അനാമോര്‍ഫിക് പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാക്കളും ഇന്റര്‍നാഷണല്‍ സ്ട്രീറ്റ് ആര്‍ട്ടിസ്റ്റുകളുമായ ലിംനേഷും ജിന്‍സിയുമാണ് ശില്പശാല നയിക്കുന്നത്.
ജൂണ്‍ 20 വെള്ളിയാഴ്ച്ച സെഗയയിലെ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഉച്ചക്ക് 1 മണിക്ക് ശില്പശാല ആരംഭിക്കും. അഞ്ചു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ ഏകദിന ശില്പശാല ചിത്രകലയില്‍ താല്പര്യമുള്ള പതിമൂന്നു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 34353639 / 66911311 / 32295365/ 39288974 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
The post സ്ട്രീറ്റ് ആര്‍ട്ട് & ത്രീഡി അനാമോര്‍ഫിക് പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.