മനാമ: ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി പുതുവത്സരാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. ‘ന്യൂ ഇയര്‍ ഫ്രണ്ട് ഗിഫ്റ്റ് എക്‌സ്‌ചേഞ്ച് & മീറ്റ് അപ്പ്’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ അംഗങ്ങള്‍ തമ്മില്‍ സ്‌നേഹസമ്മാനങ്ങള്‍ കൈമാറി പരസ്പര സൗഹൃദവും കൂട്ടായ്മയുടെ ബന്ധങ്ങളും കൂടുതല്‍ ഊട്ടിയുറപ്പിച്ചു.
കുട്ടികളിലെ സര്‍ഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചില്‍ഡ്രന്‍സ് വിങ്ങിന്റെ നേതൃത്വത്തില്‍ ന്യൂ ഇയര്‍ കാര്‍ഡ് നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു. ലേഡീസ് വിങ്ങും ചില്‍ഡ്രന്‍സ് വിങ്ങും സംയുക്തമായി ഒരുക്കിയ ഈ മനോഹരമായ ഒത്തുചേരല്‍ ഊഷ്മളമായൊരു കുടുംബസംഗമമായി മാറി.
പ്രവാസഭൂമിയില്‍ സ്‌നേഹവും ഐക്യവും മുന്‍നിര്‍ത്തിയുള്ള ഇത്തരം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
The post സ്‌നേഹസമ്മാനങ്ങള്‍ കൈമാറി പുതുവര്‍ഷത്തെ വരവേറ്റ് ഇടപ്പാളയം ബഹ്റൈന്‍ ചാപ്റ്റര്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.