• Fri. Jan 17th, 2025

24×7 Live News

Apdin News

സ്റ്റുഡൻ്റ് വീസ വഴി എത്തി യുസിലേക്ക് കടക്കുന്നു; 20,000 ഇന്ത്യൻ വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചതായി കാനഡ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 17, 2025


Posted By: Nri Malayalee
January 16, 2025

സ്വന്തം ലേഖകൻ: സ്റ്റുഡൻ്റ് വീസ വഴി കാനഡയിൽ എത്തി വിദ്യാർഥികൾ അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കനേഡിയൻ കോളേജുകളിലും സർവകലാശാലകളിലും ഏകദേശം 50,000 വിദ്യാർഥികൾ പഠനം മുടക്കിയതായാണ് റിപ്പോർട്ട്. അതിൽ ഒരു പ്രധാന വിഭാഗം ഇന്ത്യൻ വിദ്യാർഥികളാണ്. ഇരുപതിനായിരം ഇന്ത്യൻ വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചതായി കാനഡ സർക്കാർ റിപ്പോർട്ടിൽ പറയുന്നു.

6.9 ശതമാനം അന്താരാഷ്‌ട്ര വിദ്യാർഥികളാണ് പഠനം ഉപേക്ഷിച്ചത്. 144 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ കണക്ക് ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഫിലിപ്പീൻസിൽ നിന്നുള്ള 688 വിദ്യാർഥികളും (2.2 ശതമാനം) ചൈനയിൽ നിന്ന് 4,279 (6.4 ശതമാനം) പേരും പഠനം ഉപേക്ഷിക്ഷിച്ചു. 5.4 ശതമാനം ഇന്ത്യൻ വിദ്യാർഥികളാണ് പഠനം ഉപേക്ഷിച്ചത്.

ഇതോടെ കോളേജുകളുടെ പ്രവർത്തനം കർശന നിരീക്ഷണത്തിലാക്കാൻ കനേഡിയൻ സർക്കാർ നിർദേശം നൽകി. വിദ്യാർഥികൾ പഠന അനുമതികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ എൻറോൾമെൻ്റ് നടത്തി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. എൻറോൾമെൻ്റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാത്ത സ്ഥാപനങ്ങൾക്ക് പിഴ ഉൾപ്പെടെ കർശനമായ നിയമങ്ങൾ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കാനഡ-യുഎസ് അതിർത്തിയിലൂടെ അനധികൃത കുടിയേറ്റം സുഗമമാക്കുന്നതിന് കനേഡിയൻ കോളേജുകളും ഇന്ത്യയിലെ കൺസൾട്ടൻസി സ്ഥാപനങ്ങളും തമ്മിൽ ഇടപാടുകൾ ഉണ്ടെന്നാണ് വിവരം. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് ഇന്ത്യൻ സർക്കാർ അന്വേഷണം ആരംഭിച്ചു. ചില ഇന്ത്യൻ വിദ്യാർഥികൾ കാനഡയിലേക്ക് കടക്കുന്നതിനും തുടർന്ന് അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനുമായി സ്റ്റഡി പെർമിറ്റ് ഉപയോഗിച്ചതായുള്ള റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. 2024 ഏപ്രിലിലെ കണക്കനുസരിച്ച് പത്ത് ലക്ഷത്തിലധികം വിദേശ വിദ്യാർഥികളാണ് കാനഡയിൽ പഠിക്കുന്നത്.

By admin