• Sat. Feb 8th, 2025

24×7 Live News

Apdin News

സ്റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമിന് ഇന്ന് അന്ത്യയാത്ര; ബോസ്റ്റണിലെ ലിബിന്‍ ജോയിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 8, 2025


സ്വന്തം ലേഖകൻ: പുതുവര്‍ഷം പിറന്നതിനു പിന്നാലെ നിരവധി മരണ വാര്‍ത്തകളാണ് യുകെ മലയാളികളെ തേടിയെത്തിയത്. അക്കൂട്ടത്തില്‍ രണ്ടു പേരായിരുന്നു സ്റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമും അകാലത്തില്‍ പൊലിഞ്ഞ ബോസ്റ്റണിലെ ചെറുപ്പക്കാരനായ ലിബിന്‍ ജോയിയും. ഇപ്പോള്‍, രണ്ടു പേരുടെയും പൊതുദര്‍ശനവും തുടര്‍ന്ന് നടക്കുന്ന സംസ്‌കാര വിവരങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്.

സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാമിന്റെ സംസ്‌കാരം ഇന്ന് ശനിയാഴ്ച നടക്കും. രാവിലെ 10ന് സെന്റ് ജോര്‍ജ് ചര്‍ച്ച് ബക്സറ്റണിലാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. തുടര്‍ന്ന് ഉച്ചക്ക് ശേഷം ഒന്നേ കാലോടെ ചീഡിലിലെ മില്‍ ലെയ്ന്‍ സെമിത്തേരിയിലാണ് സംസ്‌കാരം ഒരുക്കിയിരിക്കുന്നത്.

ദേവാലയത്തിന്റെ വിലാസം

St. George’s Church, Buxton Road, SK2 6NU

സെമിത്തേരിയുടെ വിലാസം

Mill Lane Cemetery, SK8 2PX

ഇക്കഴിഞ്ഞ 26നാണ് 60 കാരനായ ഷാജി എബ്രഹാമിനെ മരണം വിളിച്ചത്. കുറച്ചു കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ഷാജി. 2004ല്‍ യുകെയിലെത്തിയ ഷാജി സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഷാജിക്ക് അന്ത്യയാത്ര ചൊല്ലാനൊരുങ്ങുകയാണ് മലയാളി സമൂഹം.

മിനി മാത്യു ആണ് ഷാജിയുടെ ഭാര്യ. ഡാന യോല്‍, റേച്ചല്‍ എന്നിവര്‍ മക്കളാണ്. നാട്ടില്‍ ഇടുക്കി കട്ടപ്പന എടത്തൊട്ടിയില്‍ കുടുംബാംഗമാണ്.

ലിബിന്‍ എം ജോയിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച

കഠിനമായ തലവേദനയും തുടര്‍ന്നുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി മല്ലടിച്ച് ഒടുവില്‍ മരണത്തിനു കീഴടങ്ങിയ ലിബിന്‍ എം ജോയിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ചയാണ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ ബോസ്റ്റണിലെ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകും.

ദേവാലയത്തിന്റെ വിലാസം

Zion Methodist Church Boston, PE21 8HD, UK

By admin