Posted By: Nri Malayalee
February 1, 2025
സ്വന്തം ലേഖകൻ: സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാമിന്റെ സംസ്‌കാരം ഫെബ്രുവരി 8 ശനിയാഴ്ച നടക്കും. ശനിയാഴ്ച്ച രാവിലെ 10 ന് സെന്റ് ജോര്‍ജ് ചര്‍ച്ച് ബക്‌സറ്റണിലാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. തുടര്‍ന്ന് ഉച്ചക്ക് ശേഷം ചീഡിലിലെ
മില്‍ ലെയ്ന്‍ സെമിത്തേരിയിലാണ് സംസ്‌കാരം ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ 26 നാണ് 60 കാരനായ ഷാജി എബ്രഹാമിനെ മരണം വിളിച്ചത്.കുറച്ചു കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ഷാജി. 2004ല്‍ യുകെയിലെത്തിയ ഷാജി സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു.
അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഷാജിക്ക് അന്ത്യയാത്ര ചൊല്ലാനൊരുങ്ങുകയാണ് മലയാളി സമൂഹം. മിനി മാത്യു ആണ് ഷാജിയുടെ ഭാര്യ. ഡാന യോല്‍, റേച്ചല്‍ എന്നിവര്‍ മക്കളാണ്. നാട്ടില്‍ ഇടുക്കി കട്ടപ്പന എടത്തൊട്ടിയില്‍ കുടുംബാംഗമാണ്.