• Sat. Apr 19th, 2025

24×7 Live News

Apdin News

‘സ്വകാര്യമായെങ്കിലും നടന്റെ പേര് അറിയിച്ചാൽ നടപടി’; വിൻസിയുടെ വെളിപ്പെടുത്തലിൽ മൗനംവെടിഞ്ഞ് ‘അമ്മ’

Byadmin

Apr 16, 2025





കൊച്ചി: ലഹരി ഉപയോഗിച്ച നടനിൽ നിന്ന് സിനിമാ സെറ്റിൽ മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തൽ നടത്തിയ നടി വിൻസി അലോഷ്യസിന് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ വിൻസി പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് അമ്മയുടെ അഡ്ഹോക് കമ്മിറ്റി ഭാരവാഹിയായ ജയൻ ചേർത്തല മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. അമ്മയുടെ അഡ്ഹോക് കമ്മിറ്റി യോഗംചേർന്ന് വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുതര വെളിപ്പെടുത്തൽ നടത്തിയിട്ടും സിനിമാ സംഘടനകളുടെ നിഷേധാത്മക നിലപാടിനെതിരെ നേരത്തേ വിമർശനം ഉയർന്നിരുന്നു.

ഏത് നടനിൽനിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് വിൻസി പേര് വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യമായാണെങ്കിലും അമ്മയിൽ ആ പേര് അറിയിച്ചാൽ തീർച്ചയായും അതിനെതിരെ നടപടിയെടുക്കും. കമ്മിറ്റിയിൽ ഐക്യകണ്ഡേന ഇതുസംബന്ധിച്ച് തീരുമാനം എടുത്തു. ഒരിക്കലും അമ്മയ്ക്ക് ഇത്തരം കാര്യങ്ങൾക്ക് കൂട്ടുനിൽക്കാൻ സാധിക്കില്ല. പരസ്യമാക്കാൻ ആ കുട്ടിക്ക് ചിലപ്പോൾ മടി കാണും, രഹസ്യമായി ഞങ്ങളെ അറിയിച്ചാൽ മതി. പേര് തന്നാൽ ശിക്ഷാ നടപടികളുമായി മുന്നോട്ടുപോവും ജയൻ ചേർത്തല പറഞ്ഞു.

പരാതി തരണമെന്ന് വിൻസിയോട് നേരിട്ട് അഭ്യർഥിച്ചിട്ടുണ്ട്. വിൻസിയുടെ ഒരു ചിത്രം ഇപ്പോൾ റിലീസാവാൻ പോവുകയാണ്. അതിനെ ഈ പരാതിയോ വെളിപ്പെടുത്തലുകളോ ബാധിക്കരുത്. അതുകൊണ്ടാണ് ഇപ്പോൾ പരാതി തരാത്തത്. കുറച്ചുദിവസത്തിന് ശേഷം തീർച്ചയായും വിൻസി പരാതി തരും അദ്ദേഹം കൂട്ടിച്ചേർത്തു.

വിൻസി സംഘടനയിൽ അംഗമല്ലാത്തതിനാൽ നടപടിയെടുക്കാൻ സാധിക്കില്ലെന്നായിരുന്നു നേരത്തെ എടുത്ത നിലപാട്. രേഖാമൂലം വിൻസി പരാതി നൽകിയിട്ടില്ലെന്ന് ഫെഫ്കയും വ്യക്തമാക്കിയിരുന്നു. അതേസമയം, വിൻസി നിയമനടപടിയുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചാൽ പിന്തുണയ്ക്കുമെന്ന് ഡബ്യൂസിസി അറിയിച്ചിരുന്നു.

ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനിൽനിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ലഹരി ഉപയോഗിച്ച നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറി. സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റിൽ തുടർന്നതെന്നും വിൻസി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവർ ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിൻസിയുടെ പ്രസ്താവനയുണ്ടായിരുന്നു. വിശദീകരണമെന്നനിലയിലാണ് പുതിയ വെളിപ്പെടുത്തൽ.

ലൊക്കേഷനിൽവെച്ച് എന്റെ വസ്ത്രത്തിന്റെ ഷോൾഡറിന് ചെറിയൊരു പ്രശ്നംവന്നപ്പോൾ അടുത്തുവന്നിട്ട് ഞാൻ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം എന്നൊക്കെ നടൻ പറഞ്ഞു. മറ്റൊരവസരത്തിൽ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വായിൽ നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റിൽ ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു വിൻസി പറഞ്ഞു.



By admin