• Thu. Nov 21st, 2024

24×7 Live News

Apdin News

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം; സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 31 വ​രെ; ഇനി 96,000 ദി​ർ​ഹം പി​ഴ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 21, 2024


Posted By: Nri Malayalee
November 20, 2024

സ്വന്തം ലേഖകൻ: സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ ഈ ​വ​ർ​ഷ​ത്തെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 31ഓ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന്​ മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. 50 ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ര​ണ്ട്​ ശ​ത​മാ​നം ഇ​മാ​റാ​ത്തി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

14 പ്ര​ത്യേ​ക സാ​മ്പ​ത്തി​ക വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന 20 മു​ത​ൽ 49 വ​രെ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​ണ്. നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ ആ​കെ തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രു ശ​ത​മാ​നം സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ.

ജ​നു​വ​രി ഒ​ന്നി​ന്​ ശേ​ഷം ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഓ​രോ സ്വ​ദേ​ശി​ക്കും 96,000 ദി​ർ​ഹം വീ​തം പി​ഴ ന​ൽ​കേ​ണ്ടി വ​രും. സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സ​ർ​ക്കാ​ർ നേ​ര​ത്തെ ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2026 അ​വ​സാ​ന​ത്തോ​ടെ സ്വ​ദേ​ശി​വ​ത്​​ക​ര​ണം 10 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.

പ്ര​തി​വ​ർ​ഷം 12,000 സ്വ​ദേ​ശി​ക​ൾ​ക്ക് ​പ​ദ്ധ​തി മു​ഖേ​ന ജോ​ലി ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ഈ​ടാ​ക്കു​ന്ന പി​ഴ​ത്തു​ക തൊ​ഴി​ൽ തേ​ടു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക്​ കൈ​മാ​റും. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്കാ​യി തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2021 സെ​പ്​​റ്റം​ബ​റി​ലാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പി​ഴ ഈ​ടാ​ക്കു​ന്ന​ത്​ കൂ​ടാ​തെ സ്ഥാ​പ​ന​ങ്ങ​ളു​ടെ റേ​റ്റി​ങ്​ കു​റ​ക്കു​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ തീ​വ്ര​ത​യ​നു​സ​രി​ച്ച്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ റ​ഫ​ർ ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ചു. സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​യ​ങ്ങ​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 600590000, ഔ​ദ്യോ​ഗി​ക ആ​പ് എ​ന്നി​വ വ​ഴി അ​റി​യി​ക്കാം.

By admin