• Mon. Oct 6th, 2025

24×7 Live News

Apdin News

സൗദിയിലേക്ക് ഏത് വിസയിൽ വരുന്നവർക്കും ഉംറ നിർവഹിക്കാം

Byadmin

Oct 6, 2025


റിയാദ്: രാജ്യത്തേക്ക് ഏത് വിസയിൽ വരുന്നവർക്കും ഉംറ നിർവഹിക്കാമെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മദീന റൗദ സന്ദർശനത്തിനും നിയന്ത്രണമില്ല. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ വിസകൾ, ട്രാൻസിറ്റ് വിസകൾ, വ്യക്തിഗത, കുടുംബ സന്ദർശന വിസകൾ, ഇ-ടൂറിസ്റ്റ് വിസകൾ, മറ്റ് വിസകൾ എന്നിവയുൾപ്പെടെ എല്ലാ വിസ ഉടമകൾക്കും എളുപ്പത്തിൽ ഉംറ നിർവഹിക്കാൻ കഴിയും. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘നുസുക് ഉംറ’ പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് ഉചിത പാക്കേജ് തിരഞ്ഞെടുക്കാനും ഉംറ പെർമിറ്റ് നേരിട്ട് നേടാനും കഴിയുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

By admin