Posted By: Nri Malayalee
January 26, 2025
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍നിന്ന് നാട്ടിലേക്ക് അവധിക്കുപോയവരുടെ റീ എന്‍ട്രി വിസാ കാലാവധി ദീര്‍ഘിപ്പിക്കാൻ ഇനി മുതല്‍ ഇരട്ടി ഫീസ് നല്‍കണം. ഇതുവരെ ഒരു മാസത്തിന് 100 റിയാല്‍ എന്ന തോതിലായിരുന്നു.
ഇനി അത് 200 റിയാലായി. രണ്ട് മാസത്തേക്ക് 400, മൂന്നു മാസത്തേക്ക് 600, നാലു മാസത്തേക്ക് 800 എന്നിങ്ങനെയാണ് പുതുക്കിയ ഫീ നിരക്ക്. ഒരാഴ്ച മുമ്പാണ് പുതിയ വ്യവസ്ഥ ബാങ്കുകളില്‍ അപ്ഡേറ്റ് ചെയ്തത്. നാട്ടില്‍ പോയവരുടെ റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നത് അത്യാവശ്യത്തിന് മാത്രമാണെന്നതാണ് ഫീസ് വര്‍ധനക്ക് കാരണം.
റീ എൻട്രി വിസയിൽ സൗദി അറേബ്യക്ക് പുറത്താണെങ്കിലും വിസാ കാലാവധി നീട്ടാൻ ഓൺലൈൻ സൗകര്യമുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ഈ ഓണ്‍ലൈന്‍ സേവനം ലഭ്യമായി തുടങ്ങിയത്. രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ തന്നെ ഇഖാമ പുതുക്കാനും കഴിയും.