റിയാദ്: സൗദി അറേബ്യയില്‍ അസീര്‍ പ്രവിശ്യയിലെ ബിഷയില്‍ പ്രവാസി മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടു. കാസര്‍കോട് കുമ്പളക്കോട് ഏണിയാടി ബഷീര്‍ (41) ആണ് മരിച്ചത്. ബിഷയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം.
ടാക്‌സി ഡ്രൈവറായ ബഷീര്‍ താമസ സ്ഥലത്ത് വാഹനം ക്ലീന്‍ ചെയ്യുന്നതിനിടെ കാറിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തു എന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. ബിഷ കെഎംസിസി പ്രസിഡന്റ് ഹംസ കണ്ണൂരിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടി ആരംഭിച്ചു.
The post സൗദിയില്‍ പ്രവാസി മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.