• Wed. Nov 20th, 2024

24×7 Live News

Apdin News

സൗദിയിൽ അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണം ഇരട്ടിയാകുന്നതായി കണക്കുകൾ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 20, 2024


Posted By: Nri Malayalee
November 19, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണം ഇരട്ടിയാകുന്നതായി കണക്കുകൾ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. കണക്കുകൾ പ്രകാരം മുൻവർഷത്തെ 7.3 % അപേക്ഷിച്ച് ഈ വർഷം രാജ്യത്തെ അമിത വണ്ണവും അമിതഭാരവുമുള്ള കുട്ടികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.

കഴിഞ്ഞ വർഷം അതോറിറ്റി രേഖപ്പെടുത്തിയ 10.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2024 ലെ ദേശീയ ആരോഗ്യ സർവേയുടെ ഫലങ്ങൾ 33.3 ശതമാനം കുട്ടികൾ അമിതഭാരമുള്ളവരാണെന്ന് കാണിക്കുന്നു. 15 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ അമിത വണ്ണമുള്ളവരുടെ വ്യാപനം 23.1 ശതമാനത്തിൽ എത്തിയതായി ഫലങ്ങൾ വെളിപ്പെടുത്തി, അതേസമയം 2023ൽ ഇത് സമാനമായ നിരക്ക് 23.7 ശതമാനം രേഖപ്പെടുത്തി, അതുപോലെ അനുയോജ്യമായ ഭാരം നിരക്ക് കഴിഞ്ഞ വർഷത്തെ 29.5% ൽ നിന്ന് 31.2% ആയി.

പുകവലിക്കാരുടെ എണ്ണത്തെ സംബന്ധിച്ചിടത്തോളം 15 വയസ്സിന് മുകളിലുള്ള മുതിർന്നവരിൽ ഇലക്ട്രോണിക് സിഗരറ്റുകൾ ഉൾപ്പെടെ എല്ലാത്തരം പുകവലിയുടെയും വ്യാപനം 12.4% ൽ എത്തി. സമയം ചെലവഴിക്കാനായ് പുകവലി ശീലമാക്കിയവരുടെ എണ്ണം 33% ആയി. മുതിർന്നവരിൽ 30% പേരും കളിസ്ഥലങ്ങൾ, പൊതു തെരുവുകൾ, കെട്ടിട പ്രവേശന കവാടങ്ങൾ, പാർക്കുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ വെറുതെയിരുന്ന് പുകവലിക്ക് വിധേയരാണെന്ന് സർവേ ഫലങ്ങൾ കാണിക്കുന്നു.

അതേസമയം 23.1% പേർ കെട്ടിഅടച്ച പൊതുസ്ഥലങ്ങളായ സ്‌കൂൾ, ഷോപ്പുകൾ, റസ്റ്ററന്റുകൾ, ഷോപ്പിങ് മാളുകൾ, കാറുകൾ, സിനിമ എന്നിടങ്ങളിലൊക്കെ പുകവലിക്കാരാണ്. അതിൽ 11.3% പേർ വീട്ടിൽ വെറുതെ സമയം കളയാൻ പുകവലിക്ക് താൽപര്യപ്പെടുന്നവരാണ്.

29.9% പുകവലിക്കാരും പ്രതിദിനം ശരാശരി 2 മുതൽ 5 വരെ സിഗരറ്റുകൾ വലിക്കുന്നുണ്ട്. അവരിൽ 10.4% പേർ പ്രതിദിനം 20 സിഗരറ്റുകളിൽ കൂടുതൽ വലിക്കുന്നു, 6.9% പുകവലിക്കാർ പ്രതിദിനം ഒരു സിഗരറ്റിൽ താഴെയാണ് വലിക്കുന്നതെന്നും അതോറ്റിയുടെ സ്ഥിതി വിവരകണക്കുകൾ വ്യക്തമാക്കുന്നു.

By admin