• Fri. Jan 10th, 2025

24×7 Live News

Apdin News

സൗദിയിൽ ആശ്രിത വീസകൾ ഇനി ഓൺലൈനിൽ പുതുക്കാം; സിംഗിൾ–റീ എൻട്രി വീസകളും നീട്ടാം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 10, 2025


Posted By: Nri Malayalee
January 9, 2025

സ്വന്തം ലേഖകൻ: സൗദിയിലെ പ്രവാസികളുടെയും ഗാർഹിക തൊഴിലാളികളുടെയും ആശ്രിത വീസയിലുള്ളവരുടെ റസിഡൻസി രേഖ (ഇഖാമ) ഇനി മുതൽ രാജ്യത്തിന് പുറത്തു നിന്ന് കൊണ്ടു തന്നെ ഓൺലൈൻ ആയി പുതുക്കാം. സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്) അധികൃതരുടേതാണ് പ്രഖ്യാപനം.

സൗദിക്ക് പുറത്തേയ്ക്ക് പോകുന്ന പ്രവാസി താമസക്കാർക്ക് സിംഗിൾ, മൾട്ടിപ്പിൾ എക്സിറ്റ്, റീ–എൻട്രി വീസ കാലാവധിയും ഓൺലൈനിലൂടെ നീട്ടാം. നിശ്ചിത ഫീസ് നൽകി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളായ അബ്ഷെർ, മുഖീം എന്നിവയിലൂടെ വീസ നീട്ടുകയും പുതുക്കുകയും ചെയ്യാം.

അതിനിടെ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. ജിദ്ദ നഗരത്തിലും ഗവര്‍ണറേറ്റിൻ്റെ മറ്റ് പ്രദേശങ്ങളിലും തിങ്കളാഴ്ച കനത്ത മഴ പെയ്തു. ശക്തമായി പെയ്ത മഴയെ തുടര്‍ന്ന് മക്ക, ജിദ്ദ, മദീന നഗരങ്ങളിലെ ഹൈവേകളിലും തെരുവുകളിലും വലിയ തോതില്‍ വെള്ളം കയറി. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി റോഡുകളും ചത്വരങ്ങളും മഴവെള്ളത്താല്‍ നിറഞ്ഞു.

By admin