• Mon. Feb 24th, 2025

24×7 Live News

Apdin News

സൗദിയിൽ തൊഴിൽ നിയമത്തിലെ ആറാഴ്‌ചത്തെ പ്രസവാവധി ഉൾപ്പെടെ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 20, 2025


Posted By: Nri Malayalee
February 20, 2025

സ്വന്തം ലേഖകൻ: തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച് പ്രസവം കഴിഞ്ഞ് ആറാഴ്‌ചത്തെ പ്രസവാവധി വനിതാ ജീവനക്കാർക്ക് നൽകണമെന്ന നിയമം പ്രാബല്യത്തിൽ.

സ്ത്രീ തൊഴിലാളികൾക്ക് മൊത്തം 12 ആഴ്ച പ്രസവാവധി പ്രയോജനപ്പെടുത്താമെന്നും അതിൽ ആറ് ആഴ്ച പ്രസവശേഷം നിർബന്ധിത അവധിയാണെന്നും ബാക്കിയുള്ള ആറ് ആഴ്ചകൾ അവരുടെ വിവേചനാധികാരം അനുസരിച്ച് എടുക്കാമെന്നും ഭേദഗതികൾ വ്യവസ്ഥ ചെയ്യുന്നു. സഹോദരന്റെയോ സഹോദരിയുടെയോ മരണശേഷം ജീവനക്കാരന് 3 ദിവസത്തെ അവധി അനുവദിക്കുന്നതും നിയമത്തിലെ ഭേദഗതികളിൽ ഉൾപ്പെടുന്നു.

അതിനിടെ സ്വദേശികൾക്കും പ്രവാസികൾക്കും സർക്കാർ പ്ലാറ്റ്ഫോമായ അബ്ശിറിൽ കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കി സൗദി അറേബ്യ. ആപ്പ് വഴി ഓൺലൈനായി പാസ്പോർട്ട് നൽകുന്നതിനും പുതുക്കുന്നതിനും ആശ്രിതരുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്.

വിദേശ താമസക്കാർക്ക് അവരുടെ പാസ്പോർട്ട് ഡാറ്റ അപ്ഡേറ്റ് ചെയ്യാനും ഡിജിറ്റൽ ഐഡന്റിറ്റി കാണാനുമുള്ള സൗകര്യവും ആപ്പിൽ പുതുതായി ഒരുക്കിയിട്ടുണ്ട്. ഇത് പ്രവാസികൾക്ക് അവരുടെ ഡിജിറ്റൽ ഐഡന്റിറ്റി പ്രദർശിപ്പിക്കാനും അതിന്റെ ഡാറ്റ കാണാനും അവസരം നൽകും. ഔദ്യോഗിക ഏജൻസികൾ മുമ്പാകെ തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കേണ്ട സന്ദർഭങ്ങളിൽ ആപ്പിൽ ലഭ്യമായ ഡിജിറ്റൽ ഐഡി കാണിച്ചു കൊടുത്താൽ മതിയാവും.

By admin