• Wed. Nov 6th, 2024

24×7 Live News

Apdin News

സൗദിയിൽ മോശം തൊഴിൽ സാഹചര്യമെന്നത് വ്യാജ റിപ്പോർട്ട്; വാർത്തകൾ നിഷേധിച്ച് മന്ത്രാലയം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 4, 2024


Posted By: Nri Malayalee
November 3, 2024

സ്വന്തം ലേഖകൻ: സൗദിയിൽ മോശം തൊഴിൽ സാഹചര്യമാണുള്ളതെന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ. രാജ്യത്ത് മോശം തൊഴിൽ സാഹചര്യമാണുള്ളതെന്നും, ഇത് മൂലം മരണപ്പെടുന്ന തൊഴിലാളികളുടെ എണ്ണം വർധിക്കുന്നുവെന്നും കാണിക്കുന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വർത്തകൾക്കെതിരെയാണ് നാഷണൽ കൗൺസിൽ ഫോർ ഒക്കുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത് രംഗത്ത് വന്നത്.

2017 മുതൽ തൊഴിൽ ആരോഗ്യ സുരക്ഷകയുള്ള നാഷണൽ സ്ട്രാറ്റജിക് പ്രോഗ്രാം ഇനീഷ്യേറ്റീവ് നിലവിലുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യവുമായി ബന്ധപ്പെട്ട നിയമങ്ങൾ വികസിപ്പിക്കുന്നുണ്ട്. തൊഴിലാളികൾക്കുള്ള സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് തൊഴിലുടമ ഉറപ്പു വരുത്തണം. മധ്യാഹ്ന സമയങ്ങളിൽ നേരിട്ട് വെയിലേൽക്കും വിധം ജോലി ചെയ്യിപ്പിക്കാൻ നിയമം അനുവദിക്കില്ല. നിലവിലുള്ള എല്ലാ തൊഴിൽ നിയമ പരിഷ്‌കരണങ്ങളും തൊഴിലാളികൾക്ക് മുൻ ഗണന നൽകും വിധമാണെന്നും മന്ത്രാലയം വിശദമാക്കി.

തൊഴിൽ സാഹചര്യങ്ങളിൽ മരണപ്പെടുന്ന തൊഴിലാളികളുടെ കണക്ക് ഒരു ലക്ഷത്തിൽ 1.12 എന്ന തോതിൽ മാത്രമാണ്. ആഗോള തലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. മേഖലയുടെ വളർച്ചക്കും സുരക്ഷക്കുമായി നിരവധി പദ്ധതികളാണ് നടന്നു കൊണ്ടിരിക്കുന്നത്.

തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ്‌ക് ആൻഡ് സേഫ്റ്റി മാനേജ്മെന്റ്, ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ തുടങ്ങിയവ രാജ്യത്തെ അഭിനന്ദിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുമെന്നും, മേഖലയെ വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

By admin