റിയാദ്: നിയമലംഘകർക്കെതിരെ കർശന നടപടിയുമായി സൗദി അറേബ്യ. ഒരാഴ്ചയ്ക്കിടെ വിവിധ നിയമ ലംഘനങ്ങൾക്കു പിടിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 13,702 പേരെ സൗദി നാടുകടത്തി.18,421നിയമലംഘകരാണ് ഈ കാലയളവിൽ അറസ്റ്റിലായത്. ഇതിൽ 10,552 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 3,852 പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും 4,017 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണെന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘകരെ സഹായിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. നിയമലംഘകർക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. നിയമലംഘകരെ കുറിച്ച് മക്കയിലും റിയാദിലും കിഴക്കൻ പ്രവിശ്യയിലുമുള്ളവർ 911 നമ്പറിലും മറ്റു ഭാഗങ്ങളിലുള്ളവർ 999, 996 നമ്പറിലും അറിയിക്കണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
The post സൗദിയിൽ വിവിധ രാജ്യക്കാരായ 13,702 പേരെ നാടകടത്തി; നിയമലംഘകരെ സഹായിക്കുന്നവർക്കും കനത്ത ശിക്ഷ appeared first on Saudi Vartha.