• Thu. Feb 6th, 2025

24×7 Live News

Apdin News

സൗദിയിൽ സ്‌കൂട്ടർ ലൈസൻസ് നേടാൻ 17 വയസ്സ് തികയണം; പുതിയ നിയന്ത്രണങ്ങൾ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 6, 2025


Posted By: Nri Malayalee
February 6, 2025

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സ്‌കൂട്ടർ ലൈസൻസ് നേടാനുള്ള പ്രായപരിധി 17 വയസ്സാക്കി നിശ്ചയിച്ചു. സാറ്റലൈറ്റ് മാപ്പുകൾ വഴി പ്രോഗ്രാം ചെയ്തുകൊണ്ട് സ്‌കൂട്ടറുകളുടെ സഞ്ചാരം പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളിലൂടെയും കവലകളിലൂടെയും പരിമിതപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.

മെയിൻ റോഡുകളിലും പ്രത്യേകം നിശ്ചയിച്ചതല്ലാത്ത ട്രാക്കുകളിലും സൈക്കിളുകളും സ്‌കൂട്ടറുകളും ഉപയോഗിക്കുന്നതും വിലക്കി. സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നവർ റിഫ്‌ളക്ടറുള്ള ഹെൽമെറ്റും അനുയോജ്യമായ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കണം.

മൊബൈൽ ഫോണും ഇയർ ഫോണുകളും ഉപയോഗിക്കാനും പാടില്ല. ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നതും വിലക്കിയിട്ടുണ്ട്. സ്കൂട്ടറുകളും സൈക്കിളുകളും ട്രാഫിക് സിഗ്നലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും കെട്ടിയിടരുതെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.

By admin