• Sat. Feb 22nd, 2025

24×7 Live News

Apdin News

സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി; സാമ്പത്തിക യാത്രയിൽ ഒരു പുതിയ അധ്യായം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 22, 2025


Posted By: Nri Malayalee
February 21, 2025

സ്വന്തം ലേഖകൻ: സൗദിയുടെ ദേശീയ കറൻസിയായ റിയാലിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ചരിത്രപരമായ ഒരു ചുവടുവെപ്പായി സൗദി ഭരണാധികാരിയും മക്ക മദീന തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് വ്യാഴാഴ്ച സൗദി റിയാലിന്റെ ചിഹ്നത്തിന് അംഗീകാരം നൽകി. സൗദി അറേബ്യയുടെ സാമ്പത്തിക യാത്രയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതായി സൗദി അറേബ്യയുടെ ഔദ്യോഗീക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അറബിക് കാലിഗ്രാഫിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത ഈ ചിഹ്നം ദേശീയ കറൻസിയായ റിയാലിന്റെ പേരാണ് വഹിക്കുന്നത്. രാജ്യത്തിനകത്തും അന്തർദേശീയമായും സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ ഈ ചിഹ്നം ഉപയോഗിക്കും.

പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിന് റിയാൽ കറൻസി ചിഹ്നം പുറത്തിറക്കിയ തീരുമാനം സഹായിക്കുമെന്നും കറൻസി ചിഹ്നത്തിന്റെ ഉപയോഗം ഉടനടി ആരംഭിക്കുമെന്നും ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളുമായി ഏകോപിപ്പിച്ച് ക്രമേണ സാമ്പത്തിക-വാണിജ്യ ഇടപാടുകളിലും വിവിധ ആപ്ലിക്കേഷനുകളിലും പ്രതിഫലിക്കുമെന്നും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനും കിരീടാവകാശിയും മന്ത്രിമാരുടെ കൗൺസിൽ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നന്ദിയും അറിയിച്ചുകൊണ്ട് റിയാൽ കറൻസി ചിഹ്നം പുറത്തിറക്കിയ വേളയിൽ സെൻട്രൽ ബാങ്കായ സാമ ഗവർണർ അയ്മാൻ അൽ-സയ്യാരി പറഞ്ഞു. റിയാലിന് ഒരു ചിഹ്നം അവതരിപ്പിക്കുന്നത് സാമ്പത്തിക ഇടപാടുകളിലും വാണിജ്യ ഇടപാടുകളിലും റിയാലിന്റെ പ്രാതിനിധ്യം ലളിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സ്വത്വത്തിലും സാംസ്കാരിക ബന്ധത്തിലും അഭിമാനം വളർത്തുക, സൗദി റിയാലിന്റെ പദവി ഉയർത്തിക്കാട്ടുക, അതിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളിലും ജി 20 രാജ്യങ്ങളിലും രാജ്യത്തിന്റെ സ്ഥാനം തെളിയിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഈ സംരംഭം ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ദേശീയ കറൻസിയുടെ പങ്കിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാണിക്കുമെന്ന് അയ്മാൻ അൽ-സയ്യാരി ചൂണ്ടിക്കാട്ടി. ഈ നേട്ടം കൈവരിക്കുന്നതിന് കാരണമായ അക്ഷീണ പരിശ്രമങ്ങളെ സാംസ്കാരിക മന്ത്രാലയം, വിവര മന്ത്രാലയം, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുൾപ്പെടെ സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിൽ ദേശീയ കറൻസി ചിഹ്നം സ്വീകരിക്കുന്നതിനുള്ള പദ്ധതിയിൽ പങ്കാളികളായ എല്ലാ കക്ഷികളോടും അൽ-സിയാരി നന്ദി പറഞ്ഞു.

ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത ദേശീയ കറൻസി ചിഹ്നം സൗദി അറേബ്യയുടെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും ഉൾക്കൊള്ളുന്നതാണ്. അറബിക് കാലിഗ്രാഫിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപകൽപ്പനയോടെ ചിഹ്നം ദേശീയ കറൻസിയായ “SAR” ന്റെ പേര് വഹിക്കുന്നുണ്ട്. പ്രാദേശിക, അന്തർദേശീയ രംഗത്ത് റിയാലിന്റെ പ്രാതിനിധ്യം ഈ ചിഹ്നം വർദ്ധിപ്പിക്കും. ഇത് എല്ലാ സാമ്പത്തിക, വാണിജ്യ ഇടപാടുകളിലും സൗദി റിയാലിനെ പരാമർശിക്കുന്നതിന് ഉപയോഗിക്കാൻ അനുയോജ്യമാക്കും.

2030 എന്ന വിഷൻ ലക്ഷ്യം കൈവരിക്കുന്നതിലേക്ക് രാജ്യം മുന്നേറിക്കൊണ്ടിരിക്കുമ്പോൾ, സൗദി റിയാൽ കറൻസി ചിഹ്നത്തിന്റെ പ്രകാശനം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ പ്രാധാന്യത്തെയും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വർദ്ധിച്ചുവരുന്ന പങ്കിനെയും ശക്തിപ്പെടുത്തും. ചിഹ്നം ഉടനടി, സാമ്പത്തിക, വാണിജ്യ ഇടപാടുകളിലേക്കും വിവിധ ആപ്ലിക്കേഷനുകളിലേക്കും സംയോജിപ്പിക്കും, പ്രസക്തമായ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ക്രമേണ ഇത് സംഭവിക്കും.

By admin