മനാമ: ഹമദ് ടൗണിലെ അല്‍-ലൗസിയില്‍ കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അതിവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി മതിലിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
19 വയസ്സുകാരനായ ഡ്രൈവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ജനവാസ മേഖലയിലുള്ള വീടിന്റെ ചുറ്റുമതിലിലേക്ക് ഇടിക്കുകയായിരുന്നു. ആഘാതത്തിന്റെ ശക്തിയില്‍ മതില്‍ പൂര്‍ണ്ണമായും തകരുകയും അവശിഷ്ടങ്ങള്‍ മുറ്റമാകെ ചിതറുകയും ചെയ്തു.
അപകടം വളരെ വലുതായിരുന്നെങ്കിലും വീടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. വലിയ ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മതിലിന് സംഭവിച്ച നാശനഷ്ടങ്ങള്‍ കണ്ടത്.
The post ഹമദ് ടൗണില്‍ കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.