• Tue. May 6th, 2025

24×7 Live News

Apdin News

‘ഹരിഗീതപുരം ബഹ്റൈന്‍’ വിഷു, ഈസ്റ്റര്‍, ഈദ് പരിപാടികള്‍ സംഘടിപ്പിച്ചു

Byadmin

May 6, 2025


മനാമ: ബഹ്റൈനിലെ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മ ‘ഹരിഗീതപുരം ബഹ്റൈന്‍’ ഈ വര്‍ഷത്തെ വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ് റസ്റ്റോറന്റ് ഹാളില്‍ നടന്ന വര്‍ണ്ണാഭമായ പരിപാടി മാധ്യമ പ്രവര്‍ത്തകനും ഹരിപ്പാട് നിവാസിയുമായ സോമന്‍ ബേബിയും രക്ഷാധികാരി അലക്‌സ് ബേബിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഹരിപ്പാട്ടുകാരായ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, സൗമ്യ അഭിലാഷ് കോറിയോഗ്രാഫി ചെയ്ത പൂജാ ഡാന്‍സ്, ഒപ്പന, രമ്യ സജിത്ത് കോറിയോഗ്രാഫി ചെയ്ത കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, ഹരിപ്പാട് സുധീഷിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വിവിധ ഗാനങ്ങളും, വിഷു സദ്യയും, ആരവം അവതരിപ്പിച്ച നാടന്‍ പാട്ടും, സോപാന സംഗീതാര്‍ച്ചനയും പരിപാടിയോടാനുബന്ധിച്ചു നടന്നു.

സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളും, കോര്‍കമ്മറ്റി, പ്രോഗ്രാം കമ്മറ്റി, ഫുഡ് കമ്മറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി. ജയകുമാര്‍ സ്വാഗതവും, സജിത്ത് എസ്. പിള്ള നന്ദിയും രേഖപ്പെടുത്തി. ദീപക് തണലും, രമ്യ സജിത്തും പരിപാടികള്‍ നിയന്ത്രിച്ചു.

 

The post ‘ഹരിഗീതപുരം ബഹ്റൈന്‍’ വിഷു, ഈസ്റ്റര്‍, ഈദ് പരിപാടികള്‍ സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin