മനാമ: ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം ശൂരനാട് സ്വദേശി സുനില്‍ ദിവാകരന്‍ പിള്ള (50) മരണപ്പെട്ടു. സെല്ലാക്കിലെ താമസ സഥലത്ത് വെച്ചായിരുന്നു അന്ത്യം. സെല്ലാക്കില്‍ ഒരു പാലസില്‍ സെക്യുരിറ്റി ജീവനക്കാരനായിരുന്ന ഇദ്ദേഹം എട്ട് വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയാണ്.
ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ബികെഎസ്എഫ്, ശൂരനാട് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
The post ഹൃദയാഘാതം; കൊല്ലം സ്വദേശി ബഹ്റൈനില്‍ മരണപ്പെട്ടു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.