ദുബായ് > ദുബായില്‍ റോഡ് ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയ പാലം തുറന്നു. ദുബായിലെ ഹെസ്സ സ്ട്രീറ്റിലാണ് 1,000 മീറ്റര്‍ നീളമുള്ള രണ്ടുവരി പാലം യാത്രയ്ക്കായി തുറന്നു കൊടുത്തത്. അല്‍ ഖൈല്‍ സ്ട്രീറ്റിലേക്കുള്ള ഗതാഗതം ഇത് കൂടുതല്‍ എളുപ്പമാക്കും. പുതിയ പാലം തുറന്നതോടെ ഇതുവഴിയുള്ള യാത്രാ സമയം 15 മിനിറ്റില്‍ നിന്ന് വെറും 3 മിനിറ്റായി കുറയുമെന്ന് ആര്‍ടിഎ അറിയിച്ചു.
ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ 54 ശതമാനം പൂര്‍ത്തിയായതോടെ ദുബായ് സിറ്റി സെന്ററിലേക്കും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും തടസ്സമില്ലാത്ത ഗതാഗത കണക്ഷന്‍ പുതിയ പാലം ഉറപ്പാക്കുന്നു. 2025ന്റെ നാലാം പാദത്തോടെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന നാല് പ്രധാന കവലകളുടെ നവീകരണം ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമാണ്. ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ്, അല്‍ അസയേല്‍ സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ് എന്നീ ഇന്റര്‍സെക്ഷനുകളാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്.
689 മില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പദ്ധതി അല്‍ സുഫൂഹ് 2, അല്‍ ബര്‍ഷ റെസിഡന്‍ഷ്യല്‍ ഏരിയ, ജുമൈറ വില്ലേജ് സര്‍ക്കിള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന പാര്‍പ്പിട വികസന മേഖലകള്‍ക്കുള്ള യാത്രകള്‍ കൂടുതല്‍ സുഗമാകും. ഷെയ്ഖ് സായിദ് റോഡുമായുള്ള കവല മുതല്‍ അല്‍ ഖൈല്‍ റോഡുമായുള്ള കവല വരെയുള്ള 4.5 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണിത്.
2030ഓടെ പദ്ധതി പ്രദേശങ്ങളിലെ ജനസംഖ്യ 640,000 നിവാസികള്‍ കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി ഹെസ്സ സ്ട്രീറ്റിന്റെ ശേഷി ഇരട്ടിയാക്കും. ഇരു ദിശകളിലുമായി മണിക്കൂറില്‍ 8,000 വാഹനങ്ങള്‍ എന്നത് മണിക്കൂറില്‍ 16,000 വാഹനങ്ങളായി വര്‍ധിപ്പിക്കും. നാല് ഇന്റര്‍സെക്ഷനുകളുടെ വികസനമാണ് പദ്ധതിയുടെ ഭാഗമായി പ്രധാനമായും നടക്കുന്നത്. ഷെയ്ഖ് സായിദ് റോഡുമായുള്ള ഹെസ്സ സ്ട്രീറ്റിന്റെ കവലയാണ് ആദ്യത്തേത്. ദുബായ് മെട്രോയുടെ ചുവപ്പ് ലൈനിലൂടെ കടന്നുപോകുന്ന രണ്ട് വരി റാമ്പ് നിര്‍മിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ