• Wed. Oct 29th, 2025

24×7 Live News

Apdin News

ഹോപ്പ് പ്രീമിയര്‍ ലീഗ് ഈ മാസം 31 ന്; ജഴ്സി പ്രകാശനം ചെയ്തു

Byadmin

Oct 29, 2025


മനാമ: ഹോപ്പ് പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണ്‍ ഒക്ടോബര്‍ 31 ന് വെള്ളിയാഴ്ച്ച പകലും രാത്രിയുമായി നടക്കും. ബഹ്റൈനിലെ പ്രമുഖ പന്ത്രണ്ട് അസോസിയേഷനുകളാണ് സിഞ്ചിലെ അല്‍ അഹ്ലി ക്ലബ് ഗ്രൗണ്ടില്‍ മത്സരിക്കുക. മത്സരങ്ങള്‍ക്ക് മുന്നോടിയായി ഒഫീഷ്യല്‍ ജഴ്സി പ്രകാശനം ചെയ്തു.

ബിഎംസി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹോപ്പ് പ്രീമിയര്‍ ലീഗ് കമ്മറ്റി അംഗങ്ങളും ബ്രോസ് ആന്‍ഡ് ബഡ്ഡീസ് ടീമും ചേര്‍ന്ന് ജഴ്സി പ്രകാശനം ചെയ്തു. ഹോപ്പ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിലെ മുഖ്യ പ്രായോജകര്‍ ജോണ്‍സ് എഞ്ചിനീയറിംഗ് ആണ്. ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം വൈകിട്ട് ബഹ്റൈനിലെ പ്രമുഖ മ്യൂസിക് ബാന്‍ഡുകളുടെ പ്രോഗ്രാമുകളും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൊല്ലം പ്രവാസി അസോസിയേഷന്‍, ബഹ്റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, വോയ്സ് ഓഫ് ആലപ്പി, വോയ്സ് ഓഫ് മാമ്പ-കണ്ണൂര്‍, ബഹ്റൈന്‍ തൃശ്ശൂര്‍ കുടുംബം, ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം, ബഹ്റൈന്‍-കോഴിക്കോട്, കോട്ടയം പ്രവാസി ഫോറം, തലശേരി ബഹ്റൈന്‍ കൂട്ടായ്മ, ബഹ്റൈന്‍ മാട്ടൂര്‍ അസോസിയേഷന്‍, ബഹ്റൈന്‍ നവകേരള, കെഎംസിസി ബഹ്റൈന്‍ -ഇസ ടൗണ്‍, വിശ്വകല സാംസ്‌കാരിക വേദി എന്നീ അസോസിയേഷനുകളാണ് മൂന്നാം സീസണില്‍ മത്സരിക്കുന്നത്. ബിഎംസിയുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷനും പങ്കാളികളാണ്.

 

The post ഹോപ്പ് പ്രീമിയര്‍ ലീഗ് ഈ മാസം 31 ന്; ജഴ്സി പ്രകാശനം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin