• Tue. Sep 23rd, 2025

24×7 Live News

Apdin News

ഹോപ്പ് പ്രീമിയര്‍ ലീഗ്; പോസ്റ്റര്‍ പ്രകാശനം ചെയ്തു

Byadmin

Sep 23, 2025


മനാമ: ഹോപ്പ് ബഹ്റൈന്‍ ബിഎംസിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏകദിന സോഫ്റ്റ് ബോള്‍-ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഹോപ്പ് പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണ്‍ സിഞ്ചിലെ അല്‍ അഹ്ലി ക്ലബ്ബിലാണ് നടക്കുക. ഒക്ടോബര്‍ 31 വെള്ളിയാഴ്ച്ച പകലും രാത്രിയുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ ബഹ്റൈനിലെ പ്രമുഖ അസോസിയേഷനുകള്‍ മത്സരിക്കും.

എച്ച്പിഎല്‍ സീസണ്‍ 3 ന്റെ ഫ്‌ളെയര്‍ ബഹ്റൈന്‍ മീഡിയ സിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍വഹിച്ചു. ബിഎംസി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹോപ്പ് പ്രസിഡന്റ് ഷിബു പത്തനംതിട്ട, സെക്രട്ടറി ജയേഷ് കുറുപ്പ്, ട്രെഷറര്‍ താലിബ് ജാഫര്‍, എച്ച്പിഎല്‍ കണ്‍വീനര്‍ അന്‍സാര്‍ മുഹമ്മദ്, കോര്‍ഡിനേറ്റര്‍ സിബിന്‍ സലിം എന്നിവര്‍ ഭാഗമായി.

ഹോപ്പ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌കര്‍ പൂഴിത്തല, ജോഷി നെടുവേലില്‍, മനോജ് സാംബന്‍, പ്രകാശ് പിള്ള, സാബു ചിറമേല്‍, ഷാജി എളമ്പിലായി, ഷിജു സി പി, ശ്യാംജിത് കമാല്‍, വിപിഷ് എം പിള്ള, പ്രശാന്ത് ജി, അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

The post ഹോപ്പ് പ്രീമിയര്‍ ലീഗ്; പോസ്റ്റര്‍ പ്രകാശനം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin