• Thu. Sep 24th, 2026

24×7 Live News

Apdin News

ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

Byadmin

Sep 24, 2026


തെഹ്റാൻ: ഹോര്‍മൂസ് കടലിടുക്കില്‍ ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണം. കപ്പലിലുണ്ടായ തീപ്പിടിത്തതില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ (യുകെഎംടിഒ) അറിയിച്ചു. അജ്ഞാതമായ ആക്രമണമാണ് ഉണ്ടായതെന്നാണ് വിവരം. കപ്പലിലെ എല്ലാ ജീവനക്കാരെയും ഒഴിപ്പിച്ചതായി യുകെഎംടിഒ അറിയിച്ചു. ആക്രമണത്തില്‍ അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പാരിസ്ഥിതിക ആഘാതം സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നുമാണ് വിവരം.

അതേസമയം, കടലിടുക്കിലുള്ള മറ്റ് കപ്പലുകള്‍ക്ക് യുകെഎംടിഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കപ്പലുകളോട് അതീവ ജാഗ്രത പാലിക്കാനും അസാധാരണമോ സംശയാസ്പദമോ ആയ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഏജന്‍സിയെ നേരിട്ട് അറിയിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ആക്രമിക്കപ്പെട്ട കപ്പലിന്റെ വിവരങ്ങള്‍ ഏജന്‍സി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കപ്പലിന്റെ പതാക, വലിപ്പം, ചരക്ക് എന്നിവയെക്കുറിച്ചുള്ള ഒരുവിവരവും യുകെഎംടിഒ പരസ്യമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍ വിവരങ്ങള്‍ അറിയിക്കുമോയെന്നും ഏജന്‍സി വ്യക്തമാക്കിയില്ല.

By admin