• Wed. Oct 23rd, 2024

24×7 Live News

Apdin News

100 ശ​ത​മാ​നം വി​ദേ​ശ ഉ​ട​മ​സ്ഥ​ത​യു​ള്ള ക​മ്പ​നി​ക​ൾ​ക്ക് പ്രവർത്തനാനുമതി നല്കി ബഹ്റൈൻ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 23, 2024


Posted By: Nri Malayalee
October 22, 2024

സ്വന്തം ലേഖകൻ: 100 ശ​ത​മാ​നം വി​ദേ​ശ ഉ​ട​മ​സ്ഥ​ത​യു​ള്ള ക​മ്പ​നി​ക​ൾ​ക്ക് ബ​ഹ്‌​റൈ​നി​ൽ പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ൽ ബി​സി​ന​സ് ചെ​യ്യാ​ൻ അ​നു​മ​തി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ത് ഔ​ദ്യോ​ഗി​ക ഗെ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 1,00,000 ദീ​നാ​റി​ന്റേ​തോ സ​മാ​ന മൂ​ല്യ​മു​ള്ള മ​റ്റ് ക​റ​ൻ​സി​യു​ടെ​യോ മൂ​ല​ധ​ന​മു​ള്ള ബി​സി​ന​സു​ക​ൾ​ക്കാ​ണ് അ​നു​മ​തി.

മാ​തൃ ക​മ്പ​നി​യു​ടെ വാ​ർ​ഷി​ക വ​രു​മാ​നം കു​റ​ഞ്ഞ​ത് 750 ദ​ശ​ല​ക്ഷം യൂ​റോ​യോ അ​ല്ലെ​ങ്കി​ൽ തു​ല്യ​മാ​യ ബ​ഹ്‌​റൈ​ൻ ദീ​നാ​റോ ആ​യി​രി​ക്ക​ണം. കു​റ​ഞ്ഞ​ത് 10 ആ​ഗോ​ള വി​പ​ണി​ക​ളി​ലെ​ങ്കി​ലും ബി​സി​ന​സ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും നി​ഷ്‍ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. 51ശ​ത​മാ​നം ബ​ഹ്‌​റൈ​ൻ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ന്റെ മു​ൻ വ്യ​വ​സ്ഥ​ക്കു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ പു​തി​യ നി​യ​മ​ത്തി​നു​കീ​ഴി​ൽ വ​രു​ന്നി​ല്ല.

വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​ൻ (സി.​ആ​ർ) വ​ർ​ഷം തോ​റും കൃ​ത്യ​സ​മ​യ​ത്ത് പു​തു​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​നി ക​ന​ത്ത പി​ഴ വ​രും. മൂ​ന്നാ​മ​ത്തെ വ​ർ​ഷ​ത്തി​നു ശേ​ഷം വൈ​കു​ന്ന ഓ​രോ വ​ർ​ഷ​ത്തി​നും 500 ദീ​നാ​ർ പി​ഴ ഈ​ടാ​ക്കും. പ​ര​മാ​വ​ധി പി​ഴ 5,000 ദി​നാ​റാ​ണ്. പി​ഴ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ അ​ദെ​ൽ ഫ​ഖ്റു​വാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

By admin