• Sat. Dec 27th, 2025

24×7 Live News

Apdin News

1,000 കോടി ക്ലബിൽ ഇടം പിടിച്ച് ധുരന്ധർ

Byadmin

Dec 27, 2025


ആദിത‍്യ ധറിന്‍റെ സംവിധാനത്തിൽ രൺവീർ സിങ് മുഖ‍്യവേഷത്തിൽ അഭിനയിച്ച് ഡിസംബർ അഞ്ചിന് തിയെറ്ററിലെത്തിയ ചിത്രമാണ് ‘ധുരന്ധർ’. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രം 21 ദിവസത്തിനകം 1,000 കോടി ക്ലബിൽ ഇടം നേടി. ഇതോടെ 1000 കോടി ക്ലബിൽ ഇടം നേടുന്ന ഒമ്പാതാമത്തെ ഇന്ത‍്യൻ ചിത്രമായി ധുരന്ധർ മാറി.

എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ് നായകവേഷത്തിലെത്തിയ ബാഹുബലി 2 ദി കൺക്ലൂഷൻ എന്ന ചിത്രമാണ് ആദ‍്യമായി ആയിരം കോടി ക്ലബിലെത്തിയ ഇന്ത‍്യൻ ചിത്രം.

എന്നാൽ ആമിർ ഖാന്‍റെ ദംഗൽ എന്ന ചിത്രം 2070 കോടി കളക്ഷൻ നേടി ബാഹുബലിയുടെ കളക്ഷനെ മറികടന്നു. കൽക്കി 2898 എഡി (1042 കോടി), പഠാൻ (1055), ജവാൻ (1160), കെജിഎഫ് ചാപ്റ്റർ 2 (1215 കോടി), ആർആർആർ (1230 കോടി), പുഷ്പ 2: ദി റൂൾ (1871 കോടി), എന്നീ ചിത്രങ്ങളാണ് 1000 കോടി ക്ലബിൽ ഇടംപിടിച്ച മറ്റു ഇന്ത‍്യൻ ചിത്രങ്ങൾ. ഇതേ രീതിയിൽ തന്നെ മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നോട്ടു പോകുകയാണെങ്കിൽ പ്രഭാസ് ചിത്രമായ കൽകി 2898 എഡിയുടെ കളക്ഷൻ ചിത്രം മറികടന്നേക്കും.

By admin