ഗോവ: 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി കലാ അക്കാദമിയിലെ ആർട്ട് ഗാലറിയിൽ ‘ഫ്ലാഷ്ബാക്ക്സ്’ എന്ന പേരിൽ സംഘടിപ്പിച്ച കാമറ എക്സിബിഷൻ മേളയില്‍ ശ്രദ്ധയാകര്‍ഷിച്ചു. 1870 മുതൽ 2017 വരെയുള്ള മോഡലുകളും ക്യാമറകളുടെ ചരിത്രവും പരിണാമവും അടുത്തറിയാൻ സഹായിക്കുന്നതാണ് പ്രദർശനം.
വിശാലമായ വിന്റേജ് ക്യാമറ ശേഖരം സര്‍വേശ്, സഞ്ജീവ് എന്നിങ്ങനെ രണ്ടുസഹോദരങ്ങളുടേതാണ്. 1968 മുതലാണ് ഇവര്‍ ശേഖരണം ആരംഭിച്ചത്. ഇവരുടെ കൈവശം ആകെ 1200 ക്യാമററകളാണുള്ളത്. ഈ 1200 ക്യാമറകളും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഡൽഹി, മുംബൈ, പൂനെ, കോലാപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഈ ക്യാമറകൾ ശേഖരിച്ചതെന്ന് ഇവര്‍ പറഞ്ഞു.
ഇവിടെ എത്തുന്നവര്‍ക്ക് ക്യാമറകളുടെ ചരിത്രം വ്യക്തമായി വിശദീകരിച്ചുനല്‍കുന്നതിന് ഈ വിൻടേജ് ക്യാമറ ശേഖരത്തിന്റെ ഉടമകളായ സർവേശ്, സഞ്ജീവ് എന്നീ സഹോദരങ്ങളും ഇവിടെയുണ്ട്. ഇവരുടെ കൈവശമുള്ള 1200 കാമറകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 240 ക്യാമറകൾ ആണ് കലാ അക്കാദമിയിൽ പ്രദർശിപ്പിച്ചത്.
ക്യാമറകളുടെ ചരിത്രത്തോടുള്ള സഹോദരങ്ങളുടെ ഇഷ്ടമാണ് വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കാരണമായതെന്ന് അവര്‍ പറഞ്ഞു. വിവിധ തരത്തിലുള്ള നിരവധി ക്യാമറകളാണ് ഇവിടെ ഡിസ്‌പ്ലേ ചെയ്തിട്ടുള്ളത്. 1870 മുതല്‍ 2017 വരെയുള്ള ഏകദേശം 240 മോഡലുകള്‍ ഇവിടെ കാണാനാകും.
പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാനക്യാമറ വിഭാഗങ്ങള്‍:
1.റേഞ്ച് ഫൈന്‍ഡര്‍ ക്യാമറകള്‍
2.ഫോള്‍ഡിങ് ക്യാമറകള്‍
3.ബോക്‌സ് ക്യാമറകള്‍
4.35 എം.എം എസ്എൽ ആര്‍ ക്യാമറകള്‍
5.120 എം.എം ടി.എല്‍.ആര്‍ ക്യാമറകള്‍
6.പ്രൊഫഷണല്‍ ക്യാമറകള്‍
7.വ്യൂ ക്യാമറകള്‍
8.അമേച്വര്‍ ക്യാമറകള്‍